കൊടുങ്ങല്ലൂർ : സൈക്കിളിൽ സഞ്ചരിക്കവെ റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ പുല്ലൂറ്റ് പള്ളത്ത് കാട് റോഡിൽ താമസ്സിക്കുന്ന കുഴിക്കണ്ടത്തിൽ പരേതനായ ഹസ്സൻ്റെ മകൻ സഗീർ (56) ആണ് മരിച്ചത്.
കൊടുങ്ങല്ലൂർ -തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് ചാപ്പാറ വളവിനുത്ത് സെപ്റ്റംബർ 11 ന് രാത്രിയായിരുന്നു അപകടം. സൈക്കിൾ വരികയായിരുന്ന സഗീർ ചാപ്പാറയിൽ എത്തുന്നതിന് മുമ്പുള്ള റോഡിലെ വലിയ കുഴിയിൽ വീണ് തെറിച്ചു വീഴുകയായിരുന്നു.
അന്നു മുതൽ വെൻ്റിലേറ്ററിലായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ നടന്നുവരുന്നതിനിടയിലാണ് അപകടവും മരണവും ഉണ്ടായിരിക്കുന്നത്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചാപ്പാറ ഹദ്ദാദ് പള്ളിയിൽ കബറടക്കും.
മാതാവ് : ബീയ്യു. ഭാര്യ: റംല. മകൾ: തസ്നി, മരുമകൻ : ഹാരീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.