പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് വിതരണോദ്ഘാടനം ചെയർമാൻ പി.ഐ. നൗഷാദ് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം അമീൻ മമ്പാടിന് നൽകി നിർവഹിക്കുന്നു

പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം

കോഴിക്കോട്: 2024-25 വർഷത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ ആദ്യ ഘട്ടത്തിൽ അനുവദിച്ച സ്കോളർഷിപ്പുകളുടെ വിതരണോദ്‌ഘാടനം ചെയർമാൻ പി.ഐ. നൗഷാദ് നിർവഹിച്ചു.

കോഴിക്കോട് ഇസ്ലാമിക് യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ.കെ ഫാരിസ് അധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ 62 വിദ്യാർഥികൾക്കായി 17.5 ലക്ഷം രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പാണ് നൽകിയത്. ബൈത്തുസകാത്ത് കേരളയാണ് സ്കോളർഷിപ്പ് തുക അനുവദിക്കുന്നത്.

ബൈത്തുസകാത്ത് കേരള എക്സിക്യൂട്ടീവ് അംഗം ടി.പി. സാലിഹ്, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം അമീൻ മമ്പാട് എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ പി.എ. റമീം, അൻഷഹാൻ, ലബീബ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - People's Foundation Higher Education Scholarship Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.