ക്ലാസിലെ കളി കാര്യമായി; നാല് വിദ്യാർഥിനികൾക്ക് പരിക്ക്

മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസിലെ രണ്ട് വിദ്യാർഥികളുടെ തമാശ പ്രകടനം അതിര് കടന്നപ്പോൾ നാല് വിദ്യാർഥിനികൾ പരിക്കേറ്റ് ആശുപത്രിയിലായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ക്ലാസിൽ ഡസ്കിന്റെ ഇളകിയ മരച്ചട്ട കൊണ്ട് ക്രിക്കറ്റ് കളിക്കവേ, ആൺകുട്ടിയുടെ കൈയിൽ നിന്ന് ബാറ്റ് പിടി വിട്ട് പോയി വീണത് ക്ലാസിലിരുന്ന നാല് പെൺകുട്ടികളുടെ ദേഹത്തേക്കായിരുന്നു.

തലക്കും നെറ്റിക്കും മുഖത്തുമൊക്കെ പരിക്കേറ്റ പെൺകുട്ടികൾ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. കുട്ടികൾ വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് വിദ്യാർഥിനികൾ ആശുപത്രി വിട്ടത്.

കഴിഞ്ഞ ദിവസം ഇതേ സ്കൂളിലെ കുട്ടികൾ തമ്മിൽ വഴക്കും അടിപിടിയും ഉണ്ടായിരുന്നു. മാഹി മേഖലയിലെ പല വിദ്യാലയങ്ങളിലും അധ്യാപക ക്ഷാമം കാരണം ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. മാഹി ചീഫ് എജുക്കേഷനൽ ഓഫിസറും പി.ടി.എയും ഇടപെടണ​മെന്നാണ് ആവശ്യം. 

Tags:    
News Summary - students injured while playing cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.