ഇടുക്കി: വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘം കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായി. തൃശൂരിലെ സ്കൂളിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് പിടിയിലായത്.
കൈവശമുള്ള കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് വിദ്യാർഥികളുടെ സംഘം അടിമാലി എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫീസിലാണ് എത്തിയത്. ഓഫീസ് പരിസരത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കണ്ട് വർക്ക്ഷോപ്പാണെന്ന് കരുതിയാണ് സംഘം കയറിയത്. എന്നാൽ, മുറിക്കുള്ളിൽ യൂനിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ ഓടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
വിദ്യാർഥികളെ തടഞ്ഞ് ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയുമായിരുന്നു. ഒരാളിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരാളിൽനിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിവരം അധ്യാപകരെയും മാതാപിതാക്കളെയും അറിയിച്ചു. ലഹരിവസ്തുക്കൾ കൈവശം വെച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മറ്റുള്ളവർക്ക് കൗൺസിലിങ്ങും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.