പെരിയ: കേന്ദ്ര സർവകലാശാലയിൽ അധികൃതരുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ നടന്നുവരുന്ന വിദ്യാർഥി സമരം ഒത്തുതീർക്കാൻ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ചേർന്ന ചർച്ച പരാജയപ്പെട്ടു.
കേന്ദ്ര സർവകലാശാല ഹോസ്റ്റലിൽ നിലവിൽ രണ്ടുപേർ താമസിക്കുന്ന മുറികളിൽ ഒരാൾക്കുകൂടി താമസ സൗകര്യം, പുറത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങളും സെക്യൂരിറ്റിയും എന്നിവ ഏർപ്പെടുത്താമെന്ന സർവകലാശാല അധികൃതരുടെ വാഗ്ദാനങ്ങൾ വിദ്യാർഥി സംഘടനകൾ തള്ളുകയായിരുന്നു. പൊതുവേ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഹോസ്റ്റൽ മുറികളിൽ മൂന്നുപേരെ താമസിപ്പിക്കുക അപ്രായോഗികമാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുടങ്ങിയ ക്ലാസുകൾ ആരംഭിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥികൾ സമരം ഉപേക്ഷിക്കാതെ ക്ലാസുകൾ ആരംഭിക്കില്ലെന്ന നിലപാടിൽ സർവകലാശാല അധികൃതർ ഉറച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.