ചാ​ല​ക്കു​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ​ക്കൊ​പ്പം

നിയമസഭ മന്ദിരത്തിലേക്ക് വിദ്യാർഥികളുടെ പഠനയാത്ര

ചാ​ല​ക്കു​ടി: എം.​എ​ൽ.​എ​യു​ടെ ‘ചി​റ​ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ 50 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലേ​ക്ക് പ​ഠ​ന​യാ​ത്ര ന​ട​ത്തി.

സ്‌​പീ​ക്ക​ർ എ.​എം. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ​യോ​ടൊ​പ്പം എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ചി​റ​ക് പ​ദ്ധ​തി​യു​ടെ​യും ചാ​ല​ക്കു​ടി സെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ പ​ഠ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്.

ചാ​ല​ക്കു​ടി ഡെ​ൻ​ട്ര​ൽ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പി.​പി. ശ്രീ​ജി​ത്ത്, ഷോ​ബി കാ​ണി​ച്ചാ​യി, സി.​ബി. അ​രു​ൺ, ബി​ബി​ൻ മാ​ണി​ക്യ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Study trip of students to the Assembly building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.