എം.ടി അബ്ദുല്ല മുസ്‌ലിയാർ

സമസ്തയില്‍ തര്‍ക്കപരിഹാരത്തിന് ഉപസമിതി രൂപവത്കരിച്ചു

കോ​ഴി​ക്കോ​ട്​: സ​മ​സ്ത​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പു​തി​യ ഉ​പ​സ​മി​തി. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്​ ചേ​ർ​ന്ന മു​ശാ​വ​റ യോ​ഗ​മാ​ണ്​ സ​മ​സ്ത ഭാ​ര​വാ​ഹി​ക​ള​ട​ങ്ങു​ന്ന ഉ​പ​സ​മി​തി​യെ നി​ശ്ച​യി​ച്ച​ത്.

സ​മ​സ്ത വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ സ​മി​തി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും. പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ളെ അ​പ​മാ​നി​ച്ച മു​ക്കം ഉ​മ​ർ ഫൈ​സി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​യും ഹ​മീ​ദ് ​​ഫൈ​സി അ​മ്പ​ല​ക്ക​ട​വി​നെ​തി​രാ​യ സൗ​ദി​യി​ലെ സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെ​ന്റ​റി​ന്റെ പ​രാ​തി​യും സ​മി​തി പ​രി​ശോ​ധി​ക്കും.

സ​മ​സ്ത ആ​ദ​ർ​ശ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യും നേ​തൃ​ത്വ​ത്തി​ന്‍റെ മു​ന്നി​ലു​ണ്ട്. ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം. സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​മ​ർ ഫൈ​സി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ദേ​ഹം പാ​ണ​ക്കാ​ട്​ പോ​യി സാ​ദി​ഖ​ലി ത​ങ്ങ​ളോ​ട്​ മാ​പ്പ്​ പ​റ​ഞ്ഞ്​ പ്ര​ശ്നം തീ​ർ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും യോ​ഗ​ത്തി​ലു​ണ്ടാ​യ​താ​ണ്​ വി​വ​രം. പാ​ണ​ക്കാ​ട്​ പോ​യി​ത​ന്നെ ക്ഷ​മാ​പ​ണം ന​ട​ത്തേ​ണ്ട​തു​​ണ്ടോ, ഇ​വി​ട​ന്ന്​ ന​ട​ത്തി​യാ​ൽ പോ​രേ എ​ന്ന്​ എ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്​​ലി​യാ​ർ ചോ​ദി​ച്ചെ​ങ്കി​ലും അ​ങ്ങ​നെ​ത്ത​ന്നെ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു​ണ്ടാ​യ​ത്.

പു​തി​യ ഉ​പ​സ​മി​തി ഉ​ണ്ടാ​ക്കാ​നു​ള്ള മു​ശാ​വ​റ തീ​രു​മാ​ന​ത്തോ​ടെ സ​മ​സ്ത​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​സ​മി​തി സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വ​മു​ണ്ട്. സി.​ഐ.​സി പ്ര​ശ്ന​ത്തി​ൽ സ​മ​സ്ത​യി​ലെ ലീ​ഗ്​ അ​നു​കൂ​ലി​ക​ളും വി​രു​ദ്ധ​രും ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ജി​ഫ്​​രി ത​ങ്ങ​ൾ, പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, പി.​പി. ഉ​മ​ർ മു​സ്​​ലി​യാ​ർ കൊ​യ്യോ​ട്, എം.​ടി. അ​ബ്​​ദു​ല്ല മു​സ​ലി​യാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​സ​മി​തി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സി.​ഐ.​സി​ക്ക്​ പു​റ​മെ മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ലും ഈ ​ഉ​പ​സ​മി​തി ഇ​ട​പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ലീ​ഗ്​ വി​രു​ദ്ധ​ർ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലു​ള്ള സ​മി​തി​യു​ടെ ച​ർ​ച്ച ന​ട​ന്നി​ല്ല.

ഇ​തി​നി​ട​യി​ലാ​ണ്​ ലീ​ഗ്​ അ​നു​കൂ​ലി​ക​ൾ സ​മ​സ്ത ആ​ദ​ർ​ശ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട്​ പോ​യ​ത്. സ​മ​സ്ത മു​ശാ​വ​റ​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന്​ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ൾ ചേ​രാ​നും വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്ക​രു​ത്​ -സ​മ​സ്ത മു​ശാ​വ​റ

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും അ​നാ​വ​ശ്യ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി പ​ര​സ്പ​രം വി​ദ്വേ​ഷ​വും ഭി​ന്നി​പ്പും ഉ​ണ്ടാ​ക്കു​ന്ന​താ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍നി​ന്ന് എ​ല്ലാ​വ​രും വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന്​ സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​വാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ജ​ന. സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ​മ​സ്ത​യു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ​മി​തി​ക്ക് രൂ​പം ന​ൽ​കും.

2026 ഫെ​ബ്രു​വ​രി ആ​റ്​ മു​ത​ൽ മൂ​ന്നു​ദി​വ​സം ന​ട​ക്കു​ന്ന സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ ക​ണ്‍വെ​ന്‍ഷ​ന്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ആ​റി​ന് കോ​ഴി​ക്കോ​ട് ന​ട​ത്തും. ജി​ല്ല, മ​ണ്ഡ​ലം ത​ല സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. നൂ​റാം വാ​ര്‍ഷി​ക​ത്തി​ന്റെ സ്മാ​ര​ക​മാ​യി അ​ന്താ​രാ​ഷ്ട്ര ഹെ​റി​റ്റേ​ജ് മ്യൂ​സി​യം സ്ഥാ​പി​ക്കും. ദേ​ശീ​യ ഹ​ന​ഫീ പ​ണ്ഡി​ത സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - A sub-committee was formed for dispute resolution in Samasta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.