െകാച്ചി: കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് മാർക്കറ്റിൽ കുത്തിയിരുന്ന് സബ്ജഡ്ജിെൻറ പ്രതിഷേധം. ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി എ.എം. ബഷീറാണ് ചൊവ്വാഴ്ച എറണാകുളം മാർക്കറ്റിൽ ആറു മണിക്കൂർ കുത്തിയിരുന്ന് േകാർപറേഷൻ അധികൃതരെക്കൊണ്ട് മാലിന്യം മുഴുവൻ നീക്കം ചെയ്യിച്ചത്. രാവിലെ 10ന് തുടങ്ങിയ പ്രതിഷേധം വൈകീട്ട് നാലിന് അവസാനിച്ചു.
മാലിന്യം നീക്കിയ സ്ഥലത്ത് ബ്ലീച്ചിങ് പൗഡറും മറ്റും ഇട്ടുള്ള ശുചീകരണവും ഉദ്ഘാടനം ചെയ്താണ് സബ്ജഡ്ജി മടങ്ങിയത്. മാലിന്യം തള്ളുന്നത് മൂലമുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കാൻ പ്രദേശവാസികളും തൊഴിലാളികളും ഉൾപ്പെട്ട കമ്മിറ്റിയും രൂപവത്കരിച്ചു. കമ്മിറ്റി എല്ലാ ചൊവ്വാഴ്ചയും യോഗം ചേർന്ന് മാലിന്യ നീക്കവും വീഴ്ചകളും വിലയിരുത്തും.
പച്ചക്കറി മാർക്കറ്റിൽ വിൽപനക്ക് വരുന്ന പച്ചക്കറിയുടെ നിലവാരം പരിശോധിക്കാനാണ് ചൊവ്വാഴ്ച രാവിലെ സബ്ജഡ്ജി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്. പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യമുണ്ടെന്നും പല കടകളും ഭക്ഷ്യ സുരക്ഷാ വകുപ്പിെൻറ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പരാതികൾ ഉണ്ടായിരുന്നു.
പരിശോധനയിൽ നിരവധി കടകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. കറിവേപ്പില, മല്ലിയില, കോവക്ക, തക്കാളി, കാബേജ് എന്നിവയുടെ സാംപിൾ പരിശോധനക്ക് ശേഖരിച്ചു. ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ.വി. ഷിബു, ഫുഡ് സേഫ്റ്റി ഒാഫിസർ പി.ബി. ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് സബ്ജഡ്ജിനൊപ്പം ഉണ്ടായിരുന്നത്.
കടകളിലെ പരിശോധനക്കുശേഷമാണ് സമീപത്ത് മലപോലെ കുന്നുകൂടിയ മാലിന്യം സബ്ജഡ്ജി കണ്ടത്. ഇത് നീക്കാതെ പോകില്ലെന്ന് പറഞ്ഞ് ഒരു കസേരയും ഇട്ട് മാലിന്യത്തിനരികെതന്നെ അദ്ദേഹം ഇരിപ്പുറപ്പിച്ചു. പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉൾപ്പെടെ ഗുരുതര സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് െപാലീസും കോർപറേഷനിൽനിന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും എത്തി. മുഴുവൻ മാലിന്യവും നീക്കാതെ പോകില്ലെന്ന് സബ്ജഡ്ജി വ്യക്തമാക്കിയതോടെ വാഹനങ്ങൾ എത്തിച്ച് മാലിന്യം നീക്കിത്തുടങ്ങി. വൈകീട്ട് നാലോടെ 12 ലോഡ് മാലിന്യമാണ് നീക്കിയത്.
മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി മേയർ സൗമിനി ജയിൻ അറിയിച്ചു. കനത്ത മഴമൂലം തിങ്കളാഴ്ച മാലിന്യനീക്കത്തിലുണ്ടായ കാലതാമസമാണ് കുന്നുകൂടാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.