ആധാർ സേവനങ്ങളുടെ അട്ടിമറി: വിശദാന്വേഷണത്തിന് ഗതാഗത കമീഷണറേറ്റ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ലെ ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ്​ വി​ശ​ദാ​ന്വേ​ഷ​ണ​ത്തി​ന്. വി​ശ​ദ​പ​രി​​ശോ​ധ​ന​ക്ക്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റി​ലെ സ്​​മാ​ർ​ട്ട്​ സ​പ്പോ​ർ​ട്ട്​ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​മാ​ന്ത​ര​മാ​യി ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഞാ​യ​റാ​ഴ്ച ത​​ന്നെ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ്​ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ആ​ധാ​ർ പോ​ർ​ട്ട​ലു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധാ​ർ പോ​ർ​ട്ട​ലി​ലെ ഇ-​കെ.​വൈ.​സി സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ സേ​വ​ന​ങ്ങ​ളെ​യും ബാ​ധി​ച്ച​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ആ​ധാ​ർ ന​മ്പ​ർ ടൈ​പ്​ ചെ​യ്യാ​നു​ള്ള കോ​ളം ത​ന്നെ വെ​ബ്​ സൈ​റ്റി​ൽ​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​യ​താ​ണ്​ ​സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ആ​ധാ​ർ ന​മ്പ​ർ ടൈ​പ്​​ ചെ​യ്​​ത്​ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മ്പോ​ൾ 'ആ​ധാ​ർ സേ​വ​നം ല​ഭ്യ​മ​ല്ല, ആ​ർ.​ടി ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ടു​ക' എ​ന്ന സ​ന്ദേ​ശ​മാ​ണ്​ ല​ഭി​ച്ചി​രു​ന്ന​ത്. മൂ​ന്നു​ ദി​വ​സ​മാ​യി ആ​ധാ​ർ ടൈ​പ്​​ ചെ​യ്യാ​നു​ള്ള കോ​ളം ത​ന്നെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ​അ​ഡീ​ഷ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ പി.​എ​സ്.​ പ്ര​മോ​ജ്​ ശ​ങ്ക​ർ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ''കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്ന്​ പി​ന്നോ​ട്ട് പോ​കു​ന്ന പ്ര​ശ്ന​വു​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ചെ​റി​യ വി​ട്ടു​വീ​ഴ്ച​ക്കു​​പോ​ലും ത​യാ​റാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പേ​ക്ഷ ഓ​ൺ​ലൈ​നി​ൽ ന​ൽ​കി​യാ​ലും രേ​ഖ​ക​ൾ ​പ്രി​ന്‍റെ​ടു​ത്ത്​ ഓ​ഫി​സി​ലെ​ത്തി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ചാ​ണ്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24 മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റ​ൽ, ര​ജി​സ്‌​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ വി​ലാ​സം തി​രു​ത്ത​ല​ട​ക്കം ഏ​ഴു​ സേ​വ​ന​ങ്ങ​ൾ ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​ക്കി​യ​ത്.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ ആ​ധാ​ർ മാ​ന​ദ​ണ്ഡ​മാ​ക്കി​യ​തോ​ടെ, ഈ ​ആ​ധാ​ർ ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കാ​ണ്​ തു​ട​ർ അ​റി​യി​പ്പു​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മെ​ത്തു​ക. ഇ​ട​നി​ല​ക്കാ​ർ​ക്ക്​ മാ​ത്ര​മ​ല്ല, കൈ​മ​ട​ക്ക്​ വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. തു​ട​ക്ക​ത്തി​ൽ ത​ന്നെ പു​തി​യ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വ​ള​രെ കു​റ​ഞ്ഞ അ​പേ​ക്ഷ​ക​ളാ​ണ്​ ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​യി ല​ഭി​ച്ച​ത്. 

Tags:    
News Summary - Subversion of Aadhaar services: Transport Commissionerate for detailed investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.