ഇങ്ങനെയൊരു രംഗം കേരളത്തിൽ കാണാനാവില്ല; കാരണം കേരളത്തിന് പിണറായിയെന്ന ഭരണാധികാരിയുണ്ട് -പി.വി.അൻവർ

ഇങ്ങനെയൊരു രംഗം കേരളത്തിൽ കാണാനാവില്ല; കാരണം കേരളത്തിന് പിണറായിയെന്ന ഭരണാധികാരിയുണ്ട് -പി.വി.അൻവർ

മലപ്പുറം: രാജസ്ഥാനിൽ രാമനവമി ആഘോഷങ്ങൾക്കിടെ മുസ്‍ലിം വ്യാപാരിയുടെ കട ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പി.വി.അൻവർ എം.എൽ.എ. ഇങ്ങനെ ഒന്ന് കേരളത്തിൽ കാണാൻ കഴിയില്ലെന്നും എന്നാൽ,കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ ഇത്‌ കാണാൻ കഴിയുമെന്നും പി.വി.അൻവർ പറഞ്ഞു.

കേരളത്തിൽ സി.പി.എം എന്നുള്ള പ്രസ്ഥാനവും പിണറായി വിജയനെന്ന ഭരണാധികാരിയും ഉള്ളതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കാത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്ന് കോൺഗ്രസ്‌ എന്ന പ്രസ്ഥാനം മതേതര സ്വഭാവം കൈവിട്ട്‌ തീവ്ര ഹിന്ദുത്വ ആശയങ്ങൾ ഉള്ളിൽ പേറി തുടങ്ങിയോ,അന്ന് മുതൽ ആ പ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ചിട്ടുണ്ട്‌. അത്‌ പരിശോധിച്ചാൽ ആർക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. 


Full View


Tags:    
News Summary - Such a scene cannot be seen in Kerala; Because Kerala has a ruler named Pinarayi - PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.