സുധാകരൻ രാമായണം ദുർവ്യാഖ്യാനം ​െചയ്തു; അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കണം - കെ. സുരേന്ദ്രൻ

കോഴിക്കോട്: രാമായണത്തെ ദുർവ്യാഖ്യാനം ചെയ്തും തെക്കൻ കേരളത്തെ അപമാനിച്ചുമുള്ള കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ രാഹുൽ ഗാന്ധി തയാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്തു നിന്നുള്ള എം.പി ശശി തരൂർ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നല്ലേ സുധാകരൻ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

തൃശ്ശൂരിന് അപ്പുറത്തുള്ളയാളുകൾ കൊള്ളരുതാത്തവരെന്ന് പറ‍ഞ്ഞിരിക്കുന്നത് വേദനാജനകവും പ്രതിഷേധാർഹവുമാണ്. സുധാകരന് ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പദ്മനാഭസ്വാമിയുടെയും അയ്യപ്പസ്വാമിയുടേയും നാടാണ് തെക്കൻ കേരളം. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ വൈക്കം പദ്മാനഭ പിള്ളയുടെ നാടാണ് തിരുവിതാംകൂറെന്ന് സുധാകരൻ മനസിലാക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വികെ സജീവൻ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Sudhakaran hurt faith - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.