വഴിതടയൽ ന്യായീകരിച്ച്​ സുധാകരൻ: ‘‘സി.പി.എം ആണെങ്കിൽ കടത്തിവിടു​മോ’’

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​ര​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്​ ന്യാ​യീ​ക​രി​ച്ച്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം ന​ട​ക്കു​​മ്പോ​ൾ ജീ​വ​ന​ക്കാ​രെ ത​ട​യു​ന്ന​ത്​ സ്വാ​ഭാ​വി​ക​മാ​ണെ​ന്ന്​ പ​റ​ഞ്ഞ സു​ധാ​ക​ര​ൻ, സി.​പി.​എ​മ്മാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ ക​ട​ത്തി​വി​ടു​മോ എ​ന്ന്​ ചോ​ദി​ച്ചു. സ​മ​ര​മു​ഖ​ത്ത്​ നി​ൽ​ക്കു​മ്പോ​ൾ ​ജോ​ലി ചെ​യ്യാ​ൻ സ്റ്റാ​ഫി​നെ അ​ക​ത്തേ​ക്ക്​ ക​ട​ത്തി വി​ടു​മോ. ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​തി​ൽ തെ​റ്റി​ല്ല. സി.​പി.​എ​മ്മു​കാ​രാ​യി​രു​ന്നു​വെ​ങ്കി​ൽ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​മാ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ ആ​റ്​ മു​ത​ൽ സ​മ​രം ആ​രം​ഭി​ച്ച​താ​ണ്. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം എ​ന്നാ​ൽ എ​ന്താ​ണ്​ എ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ഴി​വി​ല്ലേ. മ​സി​ൽ​പ​വ​ർ ഉ​പ​യോ​ഗി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഏ​ത്​ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രാ​ണെ​ങ്കി​ലും ത​ട​യും. കോ​ൺ​ഗ്ര​സ്​ ആ​യ​തു​കൊ​ണ്ട്​ ക​ട​ക്കാ​നെ​ത്തി​യ​വ​ർ തി​രി​ച്ച്​ ന​ട​ന്നു​പോ​യി. ഇ​ട​തു​പ​ക്ഷം ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഇ​ത്​ കാ​ട്ടി​യ​തെ​ങ്കി​ൽ ര​ണ്ട്​ കാ​ലി​ൽ ന​ട​ന്നു​പോ​കു​മാ​യി​രു​ന്നോ. ന​മ്മ​ൾ​ വി​ല​ക്കു​ക​യും ത​ട​യു​ക​യും ചെ​യ്തു​വെ​ന്ന​ത്​ സ​ത്യ​മാ​ണ്. ​ൈക​യേ​റ്റം ചെ​യ്യു​ക​യോ തെ​റി​വി​ളി​ക്കു​ക​​യോ ദ്രോ​ഹി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല.

എ.​ഐ കാ​മ​റ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ന​ട്ടെ​ല്ലു​​ണ്ടെ​ങ്കി​ൽ സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​ശ​പ്പ​ട്ടു. സ​ർ​ക്കാ​ർ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​കൊ​ണ്ട്​ അ​ന്വേ​ഷി​പ്പി​ച്ച​ത്​ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട​ലാ​ണ്. ഇ​ത്​ പ​രി​ഹാ​സ്യ​മാ​ണ്. എ.​​ഐ കാ​മ​റ വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യം അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണ്.

കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ പേ​ര്​ തി​രി​മ​റി​യി​ൽ കൂ​ട്ടു​നി​ന്ന ​പ്രി​ൻ​സി​പ്പ​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യ​തി​ൽ താ​ൻ ല​ജ്ജി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Sudhakaran justified the roadblock: "If it was CPM, would it be allowed through?"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.