തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒരു റേഷൻകാർഡിന് സബ്സിഡി നിരക്കിൽ നൽകിയിരുന്ന ഒരുകിലോ പഞ്ചസാര അരക്കിലോ ആക്കി ചുരുക്കി. വ്യാഴാഴ്ച വൈകീട്ട് ആേറാടെ ഒാൺ ൈലൻ വിൻഡോയിലൂടെയാണ് പഞ്ചസാര നൽകുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ‘റെഡ് അലർട്ട്’പ്രഖ്യാപിച്ചത്. എന്നാൽ സപ്ലൈകോ ജീവനക്കാരുടെ സംഘടനയുെട (സി.െഎ.ടി.യു) ഇടപെടൽ മൂലം 45 മിനിറ്റിനകം പ്രഖ്യാപനം പിൻവലിച്ചു. ഒാണത്തിന് പിന്നാലെ സെപ്റ്റംബർ മുതൽ പഞ്ചസാര അരക്കിലോ ആക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ആറുമുതലാണ് 45 മിനിറ്റ് നേരം അരക്കിേലാ പഞ്ചസാര വീതം വിതരണം ചെയ്തത്. ഒൗട്ട്ലെറ്റുകളിൽ ഒരുകിലോയുടെ േപക്കറ്റുകളിലാക്കിയാണ് പഞ്ചസാര വിതരണം ചെയ്യുന്നതെന്നതിനാൽ അരക്കിലോ വീതം നൽകാൻ ജീവനക്കാർ പ്രായാസപ്പെടുകയും ചെയ്തു. അരക്കിലോ പാക്കറ്റുകൾ തയാറാക്കി പുതിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്താൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. അരക്കിലോ പഞ്ചസാര മാത്രം നൽകുന്ന രീതിയിലേക്ക് അതിനകം സേഫ്റ്റ്വെയർ മാറ്റിയിരുന്നു. ഇേതാടെ ഒരുകിലോ പഞ്ചസാര നൽകിയവരിൽ നിന്നും അത് വാങ്ങി അരക്കിലോ ആക്കി നൽകേണ്ടിവന്നു.
അതിനിടയിലാണ് മുൻമന്ത്രി എസ്. ശർമയുടെ നേതൃത്വത്തിലുള്ള സി.െഎ.ടി.യു സംഘടനയുടെ ഇടപെടലുണ്ടായത്. 6.45ഒാടെ വിതരണം പഴയപടി ആക്കണമെന്ന് അറയിച്ച് വീണ്ടും ഒാൺലൈനിൽ അറിയിപ്പുണ്ടായി. ഒപ്പം സോഫ്റ്റ്വെയർ പഴയപടിയുമാക്കി. ഇൗ സമയത്തിനിടയിൽ വന്നുപോയവർക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിച്ചത്.
നിലവിൽ 22 രൂപ നിരക്കിലാണ് ഒരുകിലോ സബ്സിഡി പഞ്ചസാര നൽകുന്നത്. കൂടുതൽ വേണ്ടവർക്ക് ഇരട്ടവില സംവിധാനത്തിൽ നൽകും. ഇൗ സംവിധാനത്തിൽ വിപണിവിലയേക്കാൾ കൂടിയ വിലയ്ക്കാണ് ആഗസ്റ്റ് ആദ്യത്തിൽ വിതരണം നടത്തിയത്. രണ്ടുദിവസം 42 രൂപക്ക് വിറ്റ പഞ്ചസാര ആളുകൾ വാങ്ങാെത വന്നപ്പോൾ 38.50 രൂപയാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.