ഷുഹൈബ്​ വധം: കെ. സുധാകരൻ നിരാഹാര സമരത്തിലേക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബി​​​െൻറ ഘാതകരെ പിടികൂടുന്നത്​ ​ൈവകുന്നതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ രാഷ്​ട്രീയകാര്യ സമിതിയംഗം കെ. സുധാകര​ൻ നിരാഹാരസമരത്തിന്​. 22ന്​ രാവിലെ 10 മുതൽ കണ്ണൂർ കലക്​ട​േററ്റ്​ പടിക്കൽ 48 മണിക്കൂർ നേര​ത്തേക്കാണ്​ നിരാഹാരസമരം. യഥാർഥ പ്രതികളെ പിടികൂടിയി​െല്ലങ്കിൽ നിരാഹാരസമരം അനിശ്ചിതകാലത്തേക്ക്​ തുടരുമെന്ന്​ കെ. സുധാകരൻ,  ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി എന്നിവർ പറഞ്ഞു.  

കൊലപാതകം കഴിഞ്ഞ്​ ദിവസങ്ങളായിട്ടും ​പ്രതികളാരെയും പൊലീസ്​ പിടികൂടിയിട്ടില്ല. ഇക്കാര്യം ഗൗരവത്തിലെടുത്ത്​ പ്രക്ഷോഭം ശക്തമാക്കാൻ വെള്ളിയാഴ്​ച ചേർന്ന ​ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഇതനുസരിച്ചാണ്​​ ജില്ലയിലെ കോൺഗ്രസി​​​െൻറ മുൻനിരക്കാരനായ കെ. സുധാകരൻ നേരിട്ട്​ നിരാഹാരസമരം പ്രഖ്യാപിച്ച്​ രംഗത്തുവന്നത്​. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്​ നേതാക്കളെ  ജില്ലയിലെത്തിച്ച്​ സി.പി.എമ്മി​​​െൻറ അക്രമരാഷ്​ട്രീയത്തിനെതിരെ വ്യാപക പ്രചാരണം നടത്താനും നേതൃയോഗം തീരുമാനിച്ചു​. 

നിരപരാധിയായ ഒരു ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ്​ മനഃപൂർവം ഉഴപ്പുകയാണെന്ന്​ കെ. സുധാകരൻ കുറ്റപ്പെടുത്തി.  കൊലപാതകികൾ സഞ്ചരിച്ച വാഹനത്തി​​​െൻറയും ഷുഹൈബിനെക്കുറിച്ച്​ അവർക്ക്​ വിവരം നൽകിയവരുടെ പേരുകളും പൊലീസിന്​ ​ൈകമാറിയിട്ടും ആരെയും ചോദ്യംചെയ്യുന്നില്ല. മട്ടന്നൂര്‍ സി.ഐ ഓഫിസില്‍നിന്ന് അധികം ദൂരെയല്ലാത്ത ഷുഹൈബി​​​െൻറ വീട്ടില്‍ ചെന്ന്  അദ്ദേഹത്തി​​​െൻറ പിതാവില്‍നിന്ന് മൊഴിയെടുക്കാന്‍പോലും ​െപാലീസ് മുതിര്‍ന്നിട്ടില്ല. പൊലീസി​​​െൻറ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ ​െപാലീസി​​​െൻറ കാര്യങ്ങള്‍ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്ന ഉപദേശകന്‍ എം.വി. ജയരാജനാണ് നിയന്ത്രിക്കുന്നത്. 

ഈ പൊലീസില്‍നിന്ന്​ ഇനി നീതി പ്രതീക്ഷിക്കുന്നില്ല. ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിതന്നെ ഷുഹൈബി​​​െൻറ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. ക്രൂരമായൊരു കൊലപാതകം നടന്നിട്ടും സാമൂഹിക, സാംസ്‌കാരിക, സാഹിത്യനായകന്മാരൊക്കെ തുടരുന്ന മൗനം ഭയപ്പെടുത്തുകയാണ്. അക്രമരാഷ്​ട്രീയത്തിനെതിരെ യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായും സംഘടനകളുമായും യോജിച്ചുള്ള പോരാട്ടത്തിന്​ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Suhaib death k sudakaran starting hunger strike-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.