ആത്മഹത്യാശ്രമക്കേസ്​: ജോളിയുടെ​ വിടുതൽ ഹരജിയിൽ 24ന്​ വിധി

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ കുറ്റപത്രം​ നിലനിൽക്കില്ലെന്ന്​ കാണിച്ച്​ അവരുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ നൽകിയ വിടുതൽ ഹരജിയിൽ 24ന്​ വിധിപറയും.

കുറ്റപത്രം വായിച്ച്​ കേൾപ്പിക്കാൻ കേസ്​ പരിഗണിച്ചപ്പോഴാണ്​ അഭിഭാഷകൻ അപേക്ഷ നൽകിയിരുന്നത്​​. പ്രതിഭാഗം അഭിഭാഷക‍​െൻറയും പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ്​ ജോസഫി‍െൻറയും വിശദമായ വാദം കേട്ടതിനു​ ശേഷമാണ്​ മൂന്നാം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി വിധിപറയാൻ മാറ്റിയത്​. ആത്മഹത്യാ പ്രവണതയുണ്ടെന്നും മറ്റും വരുത്തിത്തീർക്കാനാണ്​ പൊലീസ്​ ശ്രമമെന്നും​ ​കൂട്ടക്കൊലക്കേസിന്​ ബലമുണ്ടാക്കാനാണ്​ പൊലീസ്​ ലക്ഷ്യമെന്നുമാണ്​ പ്രതിഭാഗം വാദം. എന്നാൽ ഒരുകൊല്ലം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വിടുതൽ ഹരജി നിലനിൽക്കില്ലെന്നുമാണ്​ പ്രോസിക്യൂഷൻ വാദം. ജോളി വിഡിയോ കോൺഫറൻസ്​ വഴി ഹാജരായി.

ജയിൽ സൂപ്രണ്ടി​‍െൻറ പരാതി പ്രകാരം കസബ പൊലീസാണ് കേസ്​ അന്വേഷിച്ചത്. 2020 ഫെബ്രുവരിയിൽ കൈയിലെ ഞരമ്പു മുറിച്ച നിലയിൽ ജോളിയെ കോഴിക്കോട് ജില്ല ജയിലിലെ ജീവനക്കാർ കണ്ടതായാണ്​ കേസ്​. മുൻ ഭർത്താവും ബന്ധുക്കളുമടക്കം ആറുപേരെ കൊന്നുവെന്ന കേസുകളിൽ വിചാരണത്തടവുകാരിയായി ജില്ല ജയിലിൽ തുടരുകയാണ് ജോളി.

Tags:    
News Summary - Suicide attempt case: Judgment on Jolie's release petition on the 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.