കോട്ടയം: വീട് ജപ്തി ചെയ്യാനുള്ള ശ്രമത്തിനിടെ വീട്ടുടമസ്ഥെൻറയും ഭാര്യയുടെയും ആത ്മഹത്യശ്രമം. ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ഒരുങ്ങിയ വീട്ടമ്മയെ നാട്ടു കാരും പൊലീസും ചേർന്ന് പിന്തിരിപ്പിച്ചു.
കോട്ടയം കാരാപ്പുഴയിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടകീയരംഗങ്ങൾ. കോട്ടയം കാരാപ്പുഴ കുന്നക്കമറ്റത്തില് വേണുഗോപാല്‍ (ബാബു-52), ഭാര്യ ഷൈലാമോള്‍ (43) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ ജപ്തിനടപടി ഉപേക്ഷിച്ച് കോടതി കമീഷനും ബാങ്ക് അധികൃതരും മടങ്ങി. കോടതി നിർദേശപ്രകാരമായിരുന്നു ജപ്തി.
കാറ്ററിങ് സ്ഥാപനം നടത്തിവന്ന വേണുഗോപാല്‍ 2018ല്‍ വീടും സ്ഥലവും പണയപ്പെടുത്തി തെള്ളകത്തെ യൂനിയൻ ബാങ്ക് ശാഖയിൽനിന്ന് 17 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2018ലെ പ്രളയത്തെതുടര്‍ന്ന് അടവ് മുടങ്ങി. ഇതിനിടെ, ബാങ്കില്‍നിന്ന് അറിയിച്ചപ്പോൾ വേണുഗോപാല്‍ കുടിശ്ശികയിലൊരുഭാഗം അടച്ചു. 2019ല്‍ വീണ്ടും പ്രളയമുണ്ടായപ്പോള്‍ അടവ് മുടങ്ങി. ഇതേതുടര്‍ന്ന് ബാങ്ക ്അധികൃതർ കോടതിയെ സമീപിച്ചു.
മൂന്നുലക്ഷം രൂപ അടക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, വേണുഗോപാലിന് മുഴുവന്‍ തുക അടക്കാനായില്ല. തുടർന്ന് കഴിഞ്ഞദിവസം ബാങ്കുകാര് എത്തി ആറുലക്ഷം രൂപ അടക്കണമെന്നും ഇല്ലെങ്കില്‍ തിങ്കളാഴ്ച ജപ്തി ചെയ്യുമെന്നും അറിയിച്ചു.
എന്നാൽ, തുക അടക്കാനാവാതെ വന്നതോടെ അധികൃതർ ജപ്തിക്ക് എത്തുകയായിരുന്നു. ഇതോടെ വീടിന് അകത്തുകയറി ഷൈലാമോള്‍ ആദ്യം ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. തുടര്‍ന്ന് വേണുഗോപാലും ഷൈലാമോളും ചേര്‍ന്ന് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കോട്ടയം വെസ്റ്റ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിച്ചു. വായ്പ തിരിച്ചടക്കാൻ കൂടുതൽ സമയം അനുവദിക്കാമെന്ന് അറിയിച്ചതോടെയാണ് ഇവർ അനുനയത്തിന് വഴങ്ങിയത്. ജപ്തി ഒഴിവാക്കാന്‍ സുഹൃത്ത് രാജുവിെൻറ പുരയിടത്തിെൻറ ആധാരം നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ കേട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. എന്നാൽ, കോടതി നിർദേശപ്രകാരമായിരുന്നു ജപ്തിയെന്ന് ബാങ്ക് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.