തേഞ്ഞിപ്പലം: അധികാരമേറ്റ് മണിക്കൂറുകൾക്കകം തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ആത്മഹത്യ ശ്രമം. ബുധനാഴ്ച പഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റ ടി. വിജിതാണ് (33) വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ചേളാരി ആലുങ്ങലിലെ വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഇദ്ദേഹത്തെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽനിന്നാണ് വിജിത് ജയിച്ചത്. പ്രസിഡൻറ് പദവി പട്ടികജാതി സംവരണമായതിനാൽ ലീഗ് അംഗത്വം നൽകി മത്സരിപ്പിക്കുകയായിരുന്നു. പ്രസിഡൻറ് സ്ഥാനാർഥി ആയിതന്നെയാണ് അവതരിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് വിജിത് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഉച്ചക്ക് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനുശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.