അങ്കമാലി: യുവദമ്പതികളെ വീട്ടിലെത്തി കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വിഷം കഴിച്ച ശേഷമാണെന്ന് പൊലീസ്. അങ്കമാലി കറുകുറ്റി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ വീട്ടില്‍ പരേതനായ ശിവദാസെൻറ മകന് നിഷിലാണ് (30) മരിച്ചത്.
അങ്കമാലി പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡെയ്മി (34), ഭാര്യ ഫിഫ (28) എന്നിവരെയാണ് കുത്തിയത്. ഉച്ചക്കുശേഷം ബൈക്കില്‍ ഡെയ്മിയുടെ വീട്ടിലെത്തിയ നിഷില്‍ ഇരുവരെയും വകവരുത്താന്‍ കത്തിയുമായി കാത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം വളര്‍ത്തുനായ്ക്ക് ഭക്ഷണം കൊടുക്കാന്‍ പിറകുവശത്ത് എത്തിയപ്പോൾ ഫിഫയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ഫിഫയുടെ കരച്ചില് കേട്ട് ഓടിയെത്തിയ ഡെയ്മിയുടെ കഴുത്തിന് പിറകിലും കുത്തി. തുടർന്നാണ് വിഷം കഴിച്ചശേഷം െപട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
മുറ്റത്ത് നിർത്തിയിട്ടിരുന്ന ഡെയ്മിയുടെ കാറിൽ കയറി കത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫോറന്‍സിക് പരിശോധനയിലാണ് നിഷിൽ വിഷം കഴിച്ചിരുന്നതായി തെളിഞ്ഞത്. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(കഴിഞ്ഞ ദിവസം നിഷിൽ എന്ന അടിക്കുറിപ്പോടെ തെറ്റായ ചിത്രം പ്രസിദ്ധീകരിക്കാൻ ഇടയായതിൽ ഖേദിക്കുന്നു - ന്യൂസ് എഡിറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.