കാസർകോട്: ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തനാടി പാലത്തിനടുത്ത് അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (38) ഭാര്യ പ്രസീത (27) മക്കളായ കാശിനാഥ് (അഞ്ച്) ശബരിനാഥ് ((മൂന്ന്) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടികളെ ആദ്യം കയർ കഴുത്തിലിട്ട് മുറുക്കി കൊന്നതിന് ശേഷം ഇവർ രണ്ടു പേരും തൂങ്ങി മരിച്ചതാവാമെന്നാണ് ആദൂർ പൊലീസിെൻറ പ്രാഥമിക നിഗമനം.
കാടു വെട്ടൽ തൊഴിലാളിയാണ് രാധാകൃഷ്ണൻ. കുഞ്ഞിക്കണ്ണൻ മണിയാണിയുടെയും യശോദയുടെയും മകനാണ് രാധാകൃഷ്ണൻ. സഹോദരങ്ങൾ.ഉദയൻ, പ്രേമ, ധനഞ്ജയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.