തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവർഷം ജീവനൊടുക്കിയത് 63 ഹയർ സെക്കൻഡറി വിദ്യാർഥികൾ. ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ ആത്മഹത്യ ചെയ്തതും കഴിഞ്ഞ അധ്യയന വർഷമാണെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
പഠനമധ്യേ ജീവനൊടുക്കുന്നവരുടെ എണ്ണം ആശങ്കജനകമാംവിധം ഉയരുന്നതിനെക്കുറിച്ച് പ്രത്യേക പഠനം നടത്താനും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു. ബംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിനാണ് (നിംഹാൻസ്) ചുമതല.
വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിെൻറ കാരണങ്ങൾ സംബന്ധിച്ചായിരിക്കും നിംഹാൻസ് പഠനം നടത്തുക.
നിംഹാൻസിലെ സോഷ്യൽ സൈക്കോളജി വിഭാഗത്തിെൻറ നേതൃത്വത്തിലായിരിക്കും പഠനം. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിെല കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലാണ് കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് വിവര ശേഖരണം നടത്തിയത്. സെല്ലിന് കീഴിൽ സംസ്ഥാനത്തെ 1200 ഹയർ സെക്കൻഡറി സ്കൂളുകളിൽ സൗഹൃദ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇൗ ക്ലബുകൾ വഴിയാണ് വിവരശേഖരണം നടത്തിയത്.
ക്ലബുകൾ പ്രവർത്തനസജ്ജമല്ലാത്ത സ്കൂളുകളും നിരവധിയാണ്. ഈ സാഹചര്യത്തിൽ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. കൂടുതൽ വിദ്യാർഥികൾ ജീവനൊടുക്കിയത് പരീക്ഷയോട് അടുത്ത ജനുവരി മുതൽ മാർച്ചു വരെ കാലയളവിലാണ്. പഠനഭാരവും അതുവഴിയുള്ള സമ്മർദവുമാണ് പ്രഥമകാരണമായി വിലയിരുത്തുന്നത്. പെൺകുട്ടികളാണ് ആത്മഹത്യചെയ്തവരിൽ അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.