കേളകം (കണ്ണൂർ): സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
കൊട്ടിയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറും പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ ജയ്മോൻ കല്ലുപുരക്കകത്തിനെതിരെയാണ് നടപടി.
ഇയാളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഇദ്ദേഹത്തിേൻറതായി പറയുന്ന ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സണ്ണി ജോസഫ് എം.എൽ.എക്ക് അയച്ചതെന്ന രീതിയിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
ഒമ്പതാം വാർഡ് കൊട്ടിയൂരിൽ കൈപ്പത്തി അടയാളത്തിൽ വോട്ടുതേടിയുള്ള ഇദ്ദേഹത്തിെൻറ പോസ്റ്ററും സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.