തൃശൂർ: മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും സുജേഷ് കണ്ണാട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിപ്പെട്ടതിന് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് വിവാദമായ തിരോധാനത്തിനും തിരിച്ചുവരവിനും ശേഷം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ് വിശദീകരണം.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിൽ കടുത്ത മാനസിക വേദന അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ ഒപ്പമുണ്ടായിരുന്ന പാർട്ടിയുടെ സമ്മേളനം താനില്ലാതെ നടക്കുന്നതിൽ അതീവ വിഷമം അനുഭവിച്ചിരുന്നു. കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് ഭീഷണികൾ ഉണ്ടായിരുന്നതിനാലാണ് വീട്ടുകാർ ഭയപ്പെട്ടത്. തെൻറ യാത്രക്ക് അങ്ങനെയൊരു ബന്ധവുമുണ്ടായിരുന്നില്ല. താൻമൂലം വിഷമിക്കേണ്ടിവന്നതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും സുജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.