വേനൽമഴ ശക്തമായി; ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി

മൂലമറ്റം: വേനൽമഴ ശക്തി പ്രാപിച്ചതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഏപ്രിലിൽ പെയ്ത മഴയിൽ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 71.83 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ്.

ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 134.10 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തും എന്നായിരുന്നു. എന്നാൽ അത്രയും എത്തിയില്ല. ഏതാനും ദിവസങ്ങളായി പെയ്ത ശക്തമായ മഴയിലാണ് ഇത്രയും വെള്ളം ഒഴുകിയെത്തിയത്.

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച 32.6 മി.മീ. മഴ ലഭിച്ചു. ലോവർ പെരിയാർ 10, പൊന്മുടി 25, പമ്പ 81, ഷോളയാർ 40, ഇടമലയാർ 38, കുണ്ടള 6, മാട്ടുപ്പെട്ടി 12, കുറ്റ്യാടി 3, നേര്യമംഗലം 9, പെരിങ്ങൽകുത്ത് 32 മി.മീ. എന്നിങ്ങനെയാണ് മറ്റു ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴ..

Tags:    
News Summary - Summer rain in Kerala: water flow to dams increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.