വിവിധ ജില്ലകളിൽ വേനൽ മഴ; കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് വിദഗ്ധർ

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ പെയ്തു. കൊടും ചൂടിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ മഴ പെയ്തു.

കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ട് പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. ഫേസ്​ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് മഴയിലെ ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്‍റെചിത്രം പോസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്.

അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ്, നൈട്രജന്‍റെ ഓക്സൈഡുകൾ തുടങ്ങിയവ നേർത്ത സൾഫ്യൂറിക് അമ്ലം, നൈട്രിക് അമ്ലം എന്നിവയടങ്ങിയ മഴക്ക്​ കാരണമാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വ്യവസായശാലകളിൽനിന്നും പുറപ്പെടുന്ന രാസ സംയുക്തങ്ങളായിരിക്കും അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ച് അമ്ലമായി മാറി ജലത്തോടൊപ്പം പെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുത്തി ​െവക്കുമെന്നും ശുദ്ധജല സ്രോതസ്സുകൾക്കും സസ്യങ്ങൾക്കും, മത്സ്യസമ്പത്തിനും കൃഷിയ്ക്കും ഹാനികരമാകുമെന്നും ഇദ്ദേഹം പറയുന്നു. ഈ മഴ നനയാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം പെയ്ത ആദ്യ മഴയാണെന്ന പ്രത്യേകതയും ബുധനാഴ്ചത്തെ വേനൽമഴക്കുണ്ട്.

Tags:    
News Summary - Summer rains in Kerala; acid rain in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.