ഗെ​​യി​​ൽ പ​​ദ്ധ​​തിയെ പിന്തുണച്ച് കാ​​ന്ത​​പു​​രം VIDEO

കു​​ന്ദ​​മം​​ഗ​​ലം: ഗെ​​യി​​ൽ പൈപ്പ് ൈലൻ പ​​ദ്ധ​​തിയെ പിന്തുണച്ച് അഖിേലന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ർ മു​​സ്​​​ലി​​യാ​​ർ. ലക്ഷകണക്കിന് ജനങ്ങൾക്ക് വികസനം കൊണ്ടുവരാൻ വേണ്ടി പതിനായിരങ്ങൾ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചു നൽകുകയും വേണം. ഭൂമി നൽകില്ലെന്ന് പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും കാന്തപുരം വ്യക്തമാക്കി. കാ​​ര​​ന്തൂ​​ർ മ​​ർ​​ക​​സ്​ റൂ​​ബി ജൂ​​ബി​​ലി​​യോ​​ട​​് അനു​​ബ​​ന്ധി​​ച്ച്​ ന​​ട​​ന്ന ‘വി​​ക​​സ​​ന​​ത്തിന്‍റെ ജ​​ന​​പ​​ക്ഷം’ സെ​​മി​​നാ​​റിൽ സംസാരിക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

വി​​ക​​സ​​ന​​രം​​ഗ​​ത്ത്​ ഗെ​​യി​​ൽ പ​​ദ്ധ​​തി​​മൂ​​ലം കേ​​ര​​ള​​ത്തി​​ന്​ മി​​ക​​ച്ച ഗു​​ണം ല​​ഭി​​ക്കു​​മെ​​ന്നും ന​​ന്ദി​​ഗ്രാ​​മി​​ൽ സം​​ഭ​​വി​​ച്ച​​തു​​പോ​​ലൊ​​രു പി​​ശ​​ക്​ ഇ​​വി​െ​​ട ആ​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്നും സി.​​പി.​​എം കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യം​​ഗം ഇ.​​പി. ജ​​യ​​രാ​​ജ​​ൻ എം.​​എ​​ൽ.​​എ ഉദ്ഘാടന പ്രസംഗത്തിൽ പ​​റ​​ഞ്ഞു. ന​​ന്ദി​​ഗ്രാ​​മി​​ൽ ഞ​​ങ്ങ​​ൾ​​ക്ക്​ പി​​ശ​​കു​​പ​​റ്റി​​യി​​ട്ടു​​ണ്ട്. അ​​ത്​ മ​​ന​​സ്സി​​ലാ​​ക്കി​​ത്ത​​ന്നെ​​യാ​​ണ്​ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ഗെ​​യി​​ൽ പൈ​​പ്പി​​ട​​ൽ​​മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ള്ള​​വ​​രു​​ണ്ടാ​​കാം. കേ​​ര​​ള​​ത്തി​െ​ൻ​റ ഉൗ​​ർ​​ജ ഉ​​ൽ​​പാ​​ദ​​ന​​രം​​ഗ​​ത്ത്​ വ​​ലി​​യ നേ​​ട്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ​​ദ്ധ​​തി​​യി​​ലെ പ്ര​​ശ്​​​ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട​​ണമെന്ന് അ​​ദ്ദേ​​ഹം വ്യക്തമാക്കി.

ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​യാ​​സ​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കി യാ​​ഥാ​​ർ​​ഥ്യ​​ ബോ​​ധ​​ത്തോ​​ടെ പ്ര​​ശ്​​​നം പ​​രി​​ശോ​​ധി​​ച്ച്​ പ​​രി​​ഹാ​​രം കാ​​ണു​​ന്ന ഒ​​രു സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​ലു​​ണ്ട്. ആ​​വ​​ശ്യ​​മാ​​യ ന​​ഷ്​​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കി ജ​​ന​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ്​ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ആ​​രെ​​യും ​ശ​​ത്രു​​വാ​​യി കാ​​ണു​​ന്നി​​ല്ലെ​​ന്നും നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച്​ മു​​ന്നേ​​റു​​ന്ന​​തി​​ന്​ സ​​ർ​​ക്കാ​​റി​​ന്​ എ​​ല്ലാ​​വ​​രു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​മു​​ണ്ടാ​​വ​​ണ​​മെ​​ന്നും ജ​​യ​​രാ​​ജ​​ൻ പ​​റ​​ഞ്ഞു.

ഇരകളില്ലാത്ത വികസനമാണ് നടത്തേണ്ടതെന്ന് ഇടതു ചിന്തകൻ ഡോ. ആസാദ് ചൂണ്ടിക്കാട്ടി. ആ​​സൂ​​ത്ര​​ണ​​ത്തോ​​ടെ​​യു​​ള്ള വി​​ക​​സ​​ന​​മാ​​ണ്​ വേ​​ണ്ട​​ത്. വി​​ക​​സ​​ന​​ത്തി​െ​ൻ​റ ആ​​ദ്യ​​പ​​രി​​ഗ​​ണ​​ന അ​​വി​​ടെ​​യു​​ള്ള സാ​​ധാ​​ര​​ണ മ​​നു​​ഷ്യ​​രാ​​വ​​ണ​​ം. ഗെയിൽ പൈപ്പ് ലൈനിന്‍റെ സഞ്ചാരപാത മാറ്റണമെന്നും ഡോ. ആസാദ് ആവശ്യപ്പെട്ടു. 

Full View
Tags:    
News Summary - Sunni Leader Kanthapuram Support Gail Pipeline Project in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.