തൃശൂർ: അഞ്ചുവർഷമായി ചൂട് ക്രമാതീതമായി വർധിച്ചിട്ടും കേരളത്തിലെ മുഴുവൻ ജില്ലകളിലും ചൂട് അളക്കാൻ സംവിധാനങ്ങളില്ല. ഒമ്പത് ജില്ലകളിലാണ് പേരിെനങ്കിലും താപമാപിനിയുള്ളത്. നാല് ജില്ലകളിൽ ചൂടിെൻറ തീവ്രത കണക്കാക്കുന്നതിന് വകുപ്പിെൻറ കീഴിൽ ഒൗദ്യോഗിക സംവിധാനങ്ങൾ ഒന്നും തന്നെയില്ല. മാപിനികളില്ലാത്ത ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിൽ മറ്റു സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
മലപ്പുറത്ത് കരിപ്പൂർ വിമാനത്താവളത്തിലെ മാപിനിയാണ് അവലംബം. പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ മാത്രമാണ് കലാവസ്ഥ വകുപ്പ് നേരിട്ട് ചൂട് അളക്കുന്നത്. തൃശൂരിൽ കാർഷിക സർവകലാശാലയുടെ സഹായത്തോടെയാണ് വെള്ളാനിക്കരയിൽ ചൂട് കണക്കാക്കുന്നത്. കോട്ടയത്ത് റബർ ബോർഡിനെയാണ് ഇക്കാര്യം ഏൽപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, പുനലൂർ (കൊല്ലം), കോട്ടയം, ആലപ്പുഴ, എറണാകുളം, വെള്ളാനിക്കര (തൃശൂർ), പാലക്കാട്, കണ്ണൂർ, കോഴിക്കോട്, എന്നിവിടങ്ങളിലാണ് മാപിനികളുള്ളത്. ഇവയെല്ലാം മറ്റു സ്ഥാപനങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ മാപിനി സ് ഥാപിക്കാമെന്നിരിക്കെ കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിൽ പോലും കൃത്യമായ നിരീക്ഷണങ്ങളില്ല.
നിലവിൽ ഒരു സ്ഥലത്ത് കണക്കാക്കുന്ന ചൂടാണ് ജില്ലയുടെ മൊത്തം ചൂടായി രേഖെപ്പടുത്തുന്നത്. അതുകൊണ്ടുതന്നെ താലൂക്ക് തലത്തിൽ മാപിനി വേണമെന്നാണ് കലാവസ്ഥ ഗവേഷകരുടെ ആവശ്യം. ചൂട് വർധിക്കുന്നതിന് പിന്നിൽ പ്രാദേശിക കാരണങ്ങൾ ഉള്ളതിനാൽ മുൻവർഷങ്ങളിലെ ചൂട് കണക്കാക്കി പഠന ഗവേഷണം നടത്തുന്നതിനും താലൂക്ക് തല മാപിനി അത്യാവശ്യമാണ്. കാലപഴക്കത്താൽ നിലവിൽ ഉള്ള മാപിനികളിൽ കൃത്യമായി ചൂട് രേഖപ്പെടുത്താനാവാത്ത സാഹചര്യവുമാണുള്ളത്. കേരളത്തിൽ ഏപ്രിലിൽ അനുഭവപ്പെടുന്ന ചൂടാണ് നിലവിൽ മാർച്ചിലുള്ളത്. കൃത്യമായ പഠനത്തിന് ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കുഴയും.
പകൽചൂട്, രാത്രി ചൂട്, ആപേക്ഷിക ആർദ്രത എന്നിവയാണ് താലൂക്ക് തലത്തിൽ തിട്ടപ്പെടുത്തേണ്ടത്. ആർദ്രത അളക്കുന്നതിന് രണ്ടും പകൽചൂടും രാത്രി ചൂടും അളക്കുന്നതിന് ഒരോന്നും അടക്കം നാല് തെർമോമീറ്ററുകളും സ്റ്റീവൻസൻസ് സ്ക്രീനുമാണ് വേണ്ടത്. നാലടി ഉയരത്തിലുള്ള മരപ്പെട്ടിസ്ക്രീൻ ഇവിടെ തന്നെ നിർമിക്കാനാവും. പുണയിൽ നിന്നാണ് തെർമോമീറ്റർ വാങ്ങുന്നത്. അത് വരുത്തിയാൽ ഒരു യൂനിറ്റ് താപമാപിനിക്ക് 25,000ത്തിനും 30,000ത്തിനും ഇടയിലേ ചെലവ് വരൂ. വകുപ്പ് നേരിട്ട് താലൂക്ക് തലത്തിലോ അെല്ലങ്കിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെയോ ഇവ സ്ഥാപിച്ചാൽ മാത്രമേ കാലാവസ്ഥ വ്യതിയാന കാലത്ത് ചൂട് അടക്കം കാര്യങ്ങൾ പഠനവിധേയമാക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.