കളളക്കടത്ത് സ്വർണവുമായി കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

കരിപ്പൂർ: കളളക്കടത്ത് സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കാസർകോട് സ്വദേശികൾ എത്തിച്ച സ്വർണം കരിപ്പൂരിന് പുറത്ത് യാത്രക്കാർക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്.

ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തോളം രൂപയും യു.എ.ഇ ദിർഹവും നിരവധി വിലപിടിപ്പുളള വാച്ചുകളും കണ്ടെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വർണകടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കരിപ്പൂരിൽ സസ്പെൻറ് ചെയ്തിരുന്നു

Tags:    
News Summary - Superintendent of Customs arrested in Karipur with smuggled gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.