തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒൗട്ട്ലെറ്റുകളിൽ തൊഴിലാളി സംഘടനയുടെ ഇടപെടലിെൻറ ഭാഗമായി പുനഃസ്ഥാപിച്ച ഒരു കിലോ പഞ്ചസാര വീണ്ടും അരക്കിലോ ആക്കുന്നു. മാവേലിസ്റ്റോർ അടക്കം ഒൗട്ട്ലെറ്റുകളിൽ ഒരു റേഷൻകാർഡിന് സബ്സിഡി നിരക്കിൽ നൽകുന്ന ഒരുകിലോ പഞ്ചസാരയാണ് അരക്കിലോ ആക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ അരക്കിലോ വിൽപന പ്രാബല്യത്തിൽ വരും. നേരത്തെ ആഗസ്റ്റ് ഒമ്പതിന് ഒാണത്തിന് മുന്നോടിയായി സമാന നടപടി അധികൃതർ കൈകൊണ്ടിരുന്നു. അന്ന് വൈകീട്ട് ആേറാടെ ഒാൺൈലൻ വിൻഡോയിലൂടെയാണ് പഞ്ചസാര പകുതിയായി കുറക്കുന്ന ഉത്തരവ് സപ്ലൈകോ നൽകിയത്.
തുടർന്ന് സപ്ലൈകോ ജീവനക്കാരുടെ സി.െഎ.ടി.യു സംഘടനയുടെ ഇടപെടൽ മൂലം 45 മിനിറ്റിനകം പഴയപടിയാക്കി. സെപ്റ്റംബർ മുതൽ വീണ്ടും പഞ്ചസാര സബ്സിഡിയായി അരക്കിലോ നൽകുന്ന പരിഷ്കരണം തുടങ്ങുമെന്ന് അധികൃതർ അന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ഒക്ടോബറിലേക്ക് മാറ്റി. നിലവിൽ 22 രൂപ നിരക്കിലാണ് ഒരുകിലോ സബ്സിഡി പഞ്ചസാര നൽകുന്നത്. കൂടുതൽ വേണ്ടവർക്ക് ഇരട്ടി വില സംവിധാത്തിൽ നൽകും. ഇൗ സംവിധാനത്തിൽ 38.50 രൂപക്കാണ് വിൽക്കുന്നത്.
അതിനിടെ, സബ്സിഡിയായി നൽകിയിരുന്ന 10 കിലോ അരി അഞ്ച് കിലോയാക്കി കുറച്ചിട്ടുണ്ട്. സബ്സിഡിയായി നൽകുന്ന അരിയും പഞ്ചസാരയുമാണ് ഒൗട്ട്ലെറ്റുകളിലേക്ക് ജനത്തെ ആകർഷിക്കുന്നത്. നിലവിൽ പ്രളയത്തിന് ശേഷം ഉപഭോക്താക്കൾ തീരെ കുറഞ്ഞ സാഹചര്യത്തിൽ എടുത്ത രണ്ട് നടപടികളും ഒൗട്ട്ലെറ്റുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണ്. കഴിഞ്ഞ നാല് വർഷമായി ലാഭത്തിലോടുന്ന ഒൗട്ട്െലറ്റുകളിൽ പ്രളയത്തിന് പിന്നാലെ നേരത്തെ ഉണ്ടായിരുന്ന കച്ചവടത്തിെൻറ 50 ശതമാനം പോലും ഇല്ലാത്ത സാഹചര്യമാണുള്ളത്.
പ്രതിമാസം 10 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന മാവേലിസ്റ്റോറുകളിൽ സെപ്റ്റംബർ ഇതുവരെ മൂന്നര ലക്ഷത്തിന് അടുത്താണ് കച്ചവടം നടന്നിട്ടുള്ളത്. താൽക്കാലിക ജീവനക്കാർക്ക് വേതനം നൽകാൻ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് മാനേജർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.