കരുനാഗപ്പള്ളി: തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തഴവ സപ്ലൈകോ സൂപ്പർ മാർക്കറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സി.ഒ. കണ്ണൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എ. ജവാദ്, നജീബ് മണ്ണേൽ, തൊടിയൂർ വിജയൻ, ഷഹനാസ്, ബിന്ദു വിജയകുമാർ, ടി. ഇന്ദ്രൻ, തൊടിയൂർ വിജയകുമാർ, ഷിബു എസ്. തൊടിയൂർ, നിയാസ് ഇബ്രാഹിം, ഷെമീം പൂവണ്ണാൽ, രഞ്ജിത്ത് ബാബു, പാലപ്പള്ളി മുരളീധരൻ പിള്ള, ചെട്ടിയത്ത് അജയകുമാർ, സി. സേതു, ഇസ്മയിൽകുഞ്ഞ് ലബ്ബ, ഷീന ബഷീർ, ലളിത, മിനിമോൾ, കോട്ടൂർ കലാം എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി: ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിനാട് സപ്ലൈകോയുടെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, വി.പി.എസ്. മേനോൻ, ബിനി അനിൽ, യൂസഫ്കുഞ്ഞ് കൊച്ചയ്യത്ത്, ജി. കൃഷ്ണപിള്ള, കെ.എസ്. പുരം സുധീർ, ആദിനാട് മജീദ്, ശിവാനന്ദൻ, ആർ. സുരേഷ്ബാബു, ഗിരിജകുമാരി, അസീസ് കാവിൽ, അഫ്സൽ കെ.എസ്. പുരം, രാജു കൊച്ചുവല്ലാറ്റിൽ, രാജേന്ദ്രൻ പിള്ള, കെ.എസ്. പുരം സത്താർ എന്നിവർ സംസാരിച്ചു.
ചവറ: സപ്ലെകോ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പന്മന, വടക്കുംതല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സേന്താഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.
പന്മന മണ്ഡലം പ്രസിഡന്റ് കാട്ടിൽ അൻവർ, വടക്കുംതല മണ്ഡലം പ്രസിഡന്റ് നിഷാ സുനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ഷമി, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ജനപ്രതിനിധികളായ അബ്ദുൽ സമദ്, ജോർജ് ചാക്കോ, ഹൻസിയ, യു.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി പൊന്മന നിശാന്ത്, സേവാദൾ സംസ്ഥാന സെക്രട്ടറി വേലായുധൻകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംല നൗഷാദ്, നിയോജക മണ്ഡലം പ്രസിഡന്റ് അനന്തൻ പന്മന, മണ്ഡലം പ്രസിഡന്റ് സുഹൈൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാലിനി എന്നിവർ സംസാരിച്ചു.
ഓച്ചിറ: ആലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പാട് സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അധ്യക്ഷനായിരുന്നു. എസ്. ബിനു, ആർ. രാജപ്രിയൻ, എം. വൽസലൻ, യു. ഉല്ലാസ്, മീര സജി, എൽ.കെ. ചന്ദ്രബോസ്, സുനിൽ കൈലാസം, സാന്ദ്ര സത്യൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി: പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണപ്പള്ളി സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.എസ്. പുരം സുധീർ ഉദ്ഘാടനം ചെയ്തു.
മേലൂട്ട് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ടോമി എബ്രഹാം, ഡി.വി. സന്തോഷ്, ചെറുകര സലീം, പാവുമ്പ സുനിൽ, നൗഷാദ് മണപ്പള്ളി, ഹുസൈൻ കൊപ്രത്ത്, ഗോപൻ, സൈനുദ്ദീൻ, സന്തോഷ്, രമാ രാജ്കുമാർ, ഗീത പാവുമ്പ, പരമേശ്വരൻ പാവുമ്പ, അനീസ് എന്നിവർ സംസാരിച്ചു. മറ്റത്ത് സുഗരാജൻ സ്വാഗതവും വിനോദ് പാവുമ്പ നന്ദിയും പറഞ്ഞു.
ശാസ്താംകോട്ട: നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ എത്തിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പോരുവഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ശാസ്താംനട മാവേലി സ്റ്റോറിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് നേതാവ് കുന്നത്തൂർ സുകുമാരപിള്ള ഉദ്ഘാടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവി, നാസർ കിണറുവിള, പത്മസുന്ദരൻപിള്ള, സദാശിവൻ പിള്ള, പുത്തൻപുര സുബേർ, ഷിഹാബ്, സച്ചിദാനന്ദൻ നായർ, നാലുതുണ്ടിൽ ജലീൽ, രാജൻ പിള്ള, മുഹമ്മദ് കുഞ്ഞ്, ഷീബ, ലത ഷഫീക്ക്, സമദ്, അനൂസ്, കുത്തുമോൻ, ബദറുദ്ദീൻ, സലീം കല്ലുവെട്ടാൻകുഴി, ഷംനാദ്, ബഷീർ കുഞ്ഞാന്റയ്യത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ എന്നിവർ
ശാസ്താംകോട്ട: മാവേലി സ്റ്റോറുകളിൽ ആവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്ക് മാവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അധ്യക്ഷതവഹിച്ചു. ജോൺ പോൾ സ്റ്റഫ്, സുരേഷ് ചന്ദ്രൻ, കുന്നിൽ ജയകുമാർ, ഗീവർഗീസ്, കരീലി ബാലചന്ദ്രൻ, സുബ്രഹ്മണ്യൻ, ഗിരീഷ് കാരാളിമുക്ക്, ദിനകർ കോട്ടകുഴി, ബീന പ്രസാദ്, അബ്ദുല്ല, കൃഷ്ണകുമാർ, അംബുജാക്ഷിയമ്മ, റജില നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഓച്ചിറ: ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംപീടിക സപ്ലൈകോ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം എം. അൻസർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുബിൻഷാ, ജി. യതീഷ്, എം.പി. സുരേഷ് ബാബു, എം.എസ്. രാജു, നകുലൻ, ബിനു ആലുംപീടിക, ശരത് ചന്ദ്രൻ, എസ്. ജീവൻ, അമാൻ, രാജ്കുമാർ, സഫിൽ, എൻ.സി. ഉണ്ണിക്കൃഷ്ണൻ, ഗോപാലകൃഷ്ണൻ പട്ടരുതറയിൽ, സുനില, ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
ചവറ: സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴി സബ്സിഡി ഉൽപന്നങ്ങൾ വിതരണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ആവശ്യപ്പെട്ടു.
തേവലക്കര നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേവലക്കര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോണിൽ രാജേഷ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ, മോഹൻ കോയിപ്പുറം, കോയിവിള സുരേഷ്കുമാർ, സി.കെ. രവീന്ദ്രൻ, ജോസ് വിമൽ രാജൻ, ബിന്ദുമോൾ, പടിഞ്ഞാറ്റകര രാജേഷ്, അനിൽ എസ് മണലിൽ, അരുനല്ലൂർ ശ്രീകുമാർ, ജോസ് ആന്റണി, സി.ആർ. ഉഷ, ജോയ്മോൻ മുട്ടം, ശിവപ്രസാദ്, വയലുവീട്ടിൽ നിസാം, കുഴംകുളം നവാസ്, ദിവാകരൻ, നിസാർ മേക്കാട്, ശിവൻകുട്ടി, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.