കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷെൻറ (സപ്ലൈകോ) ഒാണക്കാല വിറ്റുവരവ് 100 കോടി. കഴിഞ്ഞവർഷെത്തക്കാൾ 25 കോടി കൂടുതലാണിത്. താൽക്കാലിക ഒാണച്ചന്തകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ തുടങ്ങിയവ വഴിയാണ് ഇത്രയും വിൽപന.
ജില്ലതലത്തിൽ 14ഉം താലൂക്കുതലങ്ങളിൽ 75ഉം ഇവയിൽ ഉൾപ്പെടാത്ത നിയോജകമണ്ഡലങ്ങളിൽ 78ഉം മാവേലി സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിൽ 23ഉം ഒാണച്ചന്തകളാണ് ഇത്തവണ താൽക്കാലികമായി തുറന്നത്. ഇവിടങ്ങളിലെ മാത്രം വിറ്റുവരവ് 30 കോടിയാണ്. കഴിഞ്ഞവർഷം ഇത് 24 കോടിയായിരുന്നു. 10 ദിവസത്തോളം സപ്ലൈകോ വിൽപനശാലകളായ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ എന്നിവ ഒാണച്ചന്തകളായാണ് പ്രവർത്തിച്ചത്. ഇത്തരം 1289 ശാലയിലായി 70 കോടിയുടെ വിൽപന നടന്നു.
ഒാണച്ചന്തകളെ കേവലം അരിയും പച്ചക്കറിയും മാത്രം കിട്ടുന്ന കടകൾ എന്നതിൽനിന്ന് സൂപ്പർമാർക്കറ്റുകളാക്കി മാറ്റാനും ഉൽപന്നങ്ങൾ കൂടുതലായി ലഭ്യമാക്കാനും കഴിഞ്ഞതാണ് നേട്ടത്തിന് പിന്നിലെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ആന്ധ്രയിൽനിന്നെത്തിച്ച 5000 ടൺ അരിക്ക് ഇത്തവണ വൻ ഡിമാൻഡായിരുന്നു. ഇൗ സാഹചര്യത്തിൽ നിലവാരമുള്ള കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാൻ ആന്ധ്ര സർക്കാറുമായി ധാരണയുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.