തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾ അനിശ്ചിതത്വത്തിൽ. എല്ലാ വർഷവും എൺപതിലേറെ കമ്പനികൾ പങ്കെടുക്കുന്ന സ്ഥാനത്ത് ഇത്തവണ നാല് കമ്പനികൾ മാത്രമാണ് ക്വട്ടേഷൻ നൽകിയത്. ക്രിസ്മസിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രമുള്ളപ്പോൾ വരുന്ന മന്ത്രിസഭയിലെങ്കിലും സപ്ലൈകോക്ക് തുക നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഫെയറുകൾ ഉപേക്ഷിക്കേണ്ടിവരുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ തുകയാണ് ക്വട്ടേഷൻ നൽകിയ നാല് കമ്പനികളും നൽകിയത്. ഉഴുന്ന് കിലോക്ക് 125.36 -126.36 വരെയാണ് ക്വട്ടേഷനിലുള്ളത്. കഴിഞ്ഞ തവണത്തെ 120 രൂപക്കായിരുന്നു ടെൻഡർ. മുളക് വില കിലോക്ക് 217.86 - 225.46 വരെ. കഴിഞ്ഞ തവണത്തെ കരാർ 215 രൂപ. ചെറുപയറിന് 139.89 മുതൽ 170 രൂപ വരെയാണ് ക്വോട്ട് ചെയ്തത്. അവസാന ടെൻഡർ 125 രൂപക്കായിരുന്നു. ഇവ അംഗീകരിച്ചാൽ സപ്ലൈകോ കൂടുതൽ ബാധ്യത ചുമക്കേണ്ടിവരും.
വിപണി ഇടപെടലിൽ മാത്രം 1525 കോടി രൂപയാണ് സർക്കാർ സപ്ലൈകോക്ക് കുടിശ്ശികയുള്ളത്. വിപണി ഇടപടലിന് 500 കോടി രൂപ അനുവദിക്കാൻ ഭക്ഷ്യവകുപ്പ് കഴിഞ്ഞ മാസം കത്ത് നൽകിയെങ്കിലും ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുക നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.