തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചും വ്യക്തിത്വത്തെ അംഗീകരിച്ചും കോൺഗ്രസ് നേതാക്കൾ. മുല്ലപ്പള്ളിക്കെതിരെ ഇതേവരെ ഒരു ആരോപണവും ഉയർന്നിട്ടില്ലെന്നുപറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാൻ ആരും രംഗത്തിറങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മുല്ലപ്പള്ളിയെന്നും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലും കുറിച്ചു.
അഴിമതിയുടെ കറ പുരളാത്ത, ഒരാരോപണവും കേൾക്കേണ്ടി വന്നിട്ടില്ലാത്ത മുല്ലപ്പള്ളി, സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ട ആളെല്ലന്ന് സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിെയപ്പറ്റി പഠിക്കുന്ന അശോക്ചവാൻ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് മാറ്റം വേണമോയെന്ന് എ.െഎ.സി.സി തീരുമാനിക്കുക. ഒരു ജനാധിപത്യ പാർട്ടിയിൽ മാറ്റം വേേണാ വേണ്ടയോയെന്ന ഉൾപാർട്ടി ചർച്ചയെ സ്വാഗതം െചയ്യുകയാണ് വേണ്ടത്.
വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ അവസരമുള്ള പാർട്ടിയാണ് കോൺഗ്രസ്. മറ്റ് പലയിടത്തും അതിെല്ലന്നും സതീശൻ ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളിയെ വാനോളം പുകഴ്ത്തിയും വിമർശിക്കുന്നവരെ കുറ്റപ്പെടുത്തിയുമാണ് ചെന്നിത്തലയുടെ കുറിപ്പ്. മുല്ലപ്പള്ളിയോട് പാർട്ടിയും സമൂഹവും നീതികാണിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, പരാജയശേഷം അദ്ദേഹം കൂടുതൽ വേട്ടയാടപ്പെടുകയാണെന്നും പറഞ്ഞു. തോൽവിയിൽ ഉമ്മൻ ചാണ്ടിക്കും തനിക്കും മറ്റുനേതാക്കൾക്കും ശേഷമേ കെ.പി.സി.സി പ്രസിഡൻറിന് ഉത്തരവാദിത്തമുള്ളൂ. കോൺഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിെൻറ സൈബർ സംവിധാനം പ്രവർത്തിച്ചപ്പോൾ പ്രതിരോധം തീർക്കാൻ കോൺഗ്രസിന് സാധിച്ചില്ല.
സംഘടനാദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ല. ഉമ്മൻ ചാണ്ടിക്കും തനിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും ഇല്ലാത്ത ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയിൽ കെട്ടിെവക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.