റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു, 180 രൂപയാക്കി; തുക കുറഞ്ഞതിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: 2024-25ലെ കേരള ബജറ്റിൽ സംസ്ഥാനത്ത് റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു. 10 രൂപ കൂട്ടി 180 രൂപയായാണ് താങ്ങുവില വർധിപ്പിച്ചത്. നിലവിൽ 170 രൂപയാണ് താങ്ങുവില. താങ്ങുവിലയിൽ നാമമാത്ര വർധനവാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്.

നിലവിലെ താങ്ങുവില 170 രൂപയായി വർധിപ്പിച്ച് 250 രൂപയാക്കി ഉയർത്താൻ കേന്ദ്ര സർക്കാറിന്‍റെ സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. അതിൽ സംസ്ഥാനം താങ്ങുവില ഉയർത്തുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

കേരള റബർ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിൽ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കും.

റബർ മേഖലയിൽ മൂല്യവർധന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് കേരള റബർ ലിമിറ്റഡിന് 9 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.

ഇറക്കുമതി വർധിപ്പിച്ച് വൻകിട വ്യവസായികളെ സഹായിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ടയർ കമ്പനികൾക്കെതിരെ കോമ്പറ്റീഷൻ കമീഷൻ പുറപ്പെടുവിച്ച വിധി ഇതാണ് വ്യക്തമാക്കുന്നത്. റബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ നടത്തുന്ന ഏക സർക്കാർ കേരളത്തിലേതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, താങ്ങുവിലയിൽ നാമമാത്ര വർധനവാണ് കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. മന്ത്രി താങ്ങുവില വർധിപ്പിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധം ഉയർന്നു. കോൺഗ്രസ്, കേരള കോൺഗ്രസ് അടക്കം പ്രതിപക്ഷ എം.എൽ.എമാർ എന്ത് വർധനവാണിതെന്ന് വിളിച്ചു ചോദിച്ചു. 

Tags:    
News Summary - Support price of rubber increased in kerala budget 2024; Rs 180

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.