ന്യൂഡൽഹി: നടപടിക്രമം പരിഗണിച്ചാൽ ലോക്നാഥ് ബെഹ്റയെയും പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റേണ്ടി വരുമെന്ന് സുപ്രീംകോടതി. ടി.പി. സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷ കേസ്, പുറ്റിങ്ങൽ അപകടം എന്നിവയിലുണ്ടായ കൃത്യനിർവഹണ വീഴ്ചയെ തുടർന്നാണ് സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി ബെഹ്റയെയും മാറ്റേണ്ടി വരുമെന്ന് പറഞ്ഞത്. കേസിൽ വാദം ചൊവ്വാഴ്ചയും തുടരും. ജസ്റ്റിസ് മദൻ.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.
രാവിലെ ഹരജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാറിന്‍റെ നടപടിയെ പരിഹസിച്ചിരുന്നു. അഞ്ചുദിവസം മഹിജ നിരാഹാരത്തിലായിരുന്നല്ലോ എന്നും മഹിജ സമരം ചെയ്തിട്ടും ഇപ്പോഴുള്ള ഡി.ജി.പിയെ മാറ്റിയോ എന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.