ന്യൂഡൽഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകിയ ഹൈകോടതി വിധിക്കെതിരെയുള്ള സുപ്രീംകോടതി സ്റ്റേ തുടരും.
തൊടുപുഴ അൽ അസ്ഹർ മെഡിക്കല്‍ കോളജ്, ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം, എസ്.ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല കോളജുകളിലെ 2018 -19 വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകിയ ൈഹകോടതി വിധിക്കെതിരെയുള്ള സ്റ്റേയാണ് വെള്ളിയാഴ്ച ഹരജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്.
കോളജുകള്‍ ചൊവ്വാഴ്ചക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അപര്യാപ്തതകള്‍ മറികടന്നെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും ഓരോ കോളജിലെയും സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് സെപ്റ്റംബര്‍ 10ന് മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനാല്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന സര്‍ക്കാറിെൻറ ആവശ്യം കോടതി പരിഗണിച്ചില്ല. ബുധനാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും. ഹൈകോടതി വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മതിയായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ നാല് മെഡിക്കൽ കോളജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്. പ്രവേശനത്തിന് അനുമതി നൽകിയ ൈഹകോടതി വിധി അംഗീകരിക്കാനാവില്ലെന്നും പ്രവേശനം നേടിയ വിദ്യാർഥികള്‍ പുറത്തു പോകേണ്ടിവരുമെന്ന് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.