Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ പ്രവേശനം: സ്​റ്റേ തുടരും; കേസ്​ ഇനി ബുധനാഴ്​ച

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സ്​റ്റേ തുടരും; കേസ്​ ഇനി ബുധനാഴ്​ച
cancel

ന്യൂഡൽഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ്​ പ്രവേശനത്തിന്​ അനുമതി നൽകിയ ഹൈകോടതി വിധിക്കെതിരെയുള്ള സുപ്രീംകോടതി സ്​​റ്റേ തുടരും.

തൊടുപുഴ അൽ അസ്​ഹർ മെഡിക്കല്‍ കോളജ്, ഡി.എം വയനാട് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കല്‍ സയന്‍സസ്, പി.കെ. ദാസ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം, എസ്.ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല കോളജുകളിലെ 2018 -19 വര്‍ഷത്തെ എം.ബി.ബി.എസ്​ പ്രവേശനത്തിന്​ അനുമതി നൽകിയ ​ൈഹകോടതി വിധിക്കെതിരെയുള്ള സ്​റ്റേയാണ്​ വെള്ളിയാഴ്​ച ഹരജി പരിഗണിച്ചപ്പോൾ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസ്​ വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്​.

കോളജുകള്‍ ചൊവ്വാഴ്​ചക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അപര്യാപ്തതകള്‍ മറികടന്നെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും ഓരോ കോളജിലെയും സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്​ഥാനത്ത്​ സെപ്റ്റംബര്‍ 10ന് മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനാല്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന സര്‍ക്കാറി​​​െൻറ ആവശ്യം കോടതി പരിഗണിച്ചില്ല. ബുധനാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും. ഹൈകോടതി വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ ഒാഫ്​ ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മതിയായ മാനദണ്ഡങ്ങൾ പാലി​ച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മെഡിക്കൽ കൗൺസിൽ ഒാഫ്​ ഇന്ത്യ നാല്​ മെഡിക്കൽ കോളജുക​ളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന്​ വിലക്കേർപ്പെടുത്തിയത്​. പ്രവേശനത്തിന്​ അനുമതി നൽകിയ ​ൈഹകോടതി വിധി അംഗീകരിക്കാനാവില്ലെന്നും പ്രവേശനം നേടിയ വിദ്യാർഥികള്‍ പുറത്തു പോകേണ്ടിവരുമെന്ന്​ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmedical admissionmalayalam newssupreme court
News Summary - Supremcourt on medical admission-Kerala news
Next Story