ന്യൂഡൽഹി: സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിെൻറ പേരിൽ ഒരാളുടെ സ്വത്തിൽ തൊടാൻ ആർക്കും അവകാശമില്ലെന്നും അക്രമാസക്തമായി പ്രതിഷേധിക്കണമെന്നുള്ളവർ സ്വന്തം വീടിന് തീവെക്കെട്ടയെന്നും സുപ്രീംകോടതി. സിനിമകൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് തടയാൻ പുതിയ മാർഗരേഖക്കായി നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിെൻറയും ഹരജിക്കാരായ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സിനിമകളോടുള്ള പ്രതിഷേധത്തിെൻറ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് തടയണമെന്നാവശ്യെപ്പട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പത്മാവത് സിനിമക്കെതിരെ കർണിസേന നടത്തിയ ആക്രമണങ്ങളുടെ പാശ്ചാത്തലത്തിലാണ് ഹരജി സമർപ്പിച്ചത്.
കാവടി തീർഥാടകർ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. മുംൈബയിൽ മാറാത്ത പ്രതിഷേധം.
അതിനുമുമ്പ് പട്ടികജാതി പട്ടികവർഗക്കാരുടെ പ്രതിഷേധം. പത്മാവത് സിനിമയിലെ നടിയുടെ മൂക്ക് ഛേദിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നത് ഏതെങ്കിലും പരിഷ്കൃത രാജ്യത്ത് അനുവദിക്കുമോ എന്ന് എ.ജി ചോദിച്ചു. അലഹാബാദിൽ കാവടി സംഘങ്ങൾ ഹൈവേയുടെ ഒരു ഭാഗം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ചപ്പോൾ ഏതെങ്കിലും ഒരു മതത്തിലുള്ളവരിൽനിന്നല്ല എല്ലാ മതക്കാരിൽനിന്നും പ്രശ്നങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇതെല്ലാം തടയാന്‍ എന്തെങ്കിലും നിർദേശങ്ങള്‍ നല്കാനുണ്ടോ എന്ന് എ.ജിയോട് കോടതി ചോദിച്ചു. പൊലീസ് സൂപ്രണ്ടിന് ഉത്തരവാദിത്തം നൽകിയാൽ ഇത്തരം പ്രവർത്തനങ്ങൾ തടയാമെന്നും എ.ജി പറഞ്ഞു.
നിയമവാഴ്ച നടപ്പാക്കിയില്ലെങ്കിൽ രാജ്യത്ത് അരാജകത്വമാണെന്ന് ജനം ചിന്തിക്കുമെന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ പി.വി. ദിനേശ് പറഞ്ഞു. പരമോന്നത കോടതിയെ തന്നെയാണ് അത് ബാധിക്കുക. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിക്കുന്നത് തടയാൻ സുപ്രീംകോടതി 2009ൽ പുറപ്പെടുവിച്ച വിധി കർശനമായി നടപ്പാക്കണമെന്നും കുറേക്കൂടി വ്യവസ്ഥകൾ ഉൾപ്പെടുത്തി മാർഗരേഖ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് മാർഗരേഖക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പി.വി. ദിനേശിനോടും എ.ജിയോടും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.