ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾെപ്പടെ ഉള്ളവരെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിയിൽ ഇടപെടണമെങ്കിൽ ശക്തമായ തെളിവുകൾ കൊണ്ടുവരണമെന്ന് സി.ബി.ഐയോട് സുപ്രീംകോടതി. രണ്ടു കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും തങ്ങളുടെ ഇടപെടൽ ഉണ്ടാകണമെങ്കിൽ ശക്തമായ തെളിവു വേണമെന്നും വ്യാഴാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സി.ബി.െഎക്ക് മുന്നറിയിപ്പ് നൽകിയത്.
വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് കേസ് പരിഗണിച്ച് തുടങ്ങിയപ്പോൾ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിെല ആവശ്യത്തിനുള്ള രേഖകൾ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് ആരാഞ്ഞ കോടതി വിശദമായ നോട്ട് ഹാജരാക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. സി.ബി.െഎയുടെ വാദങ്ങൾക്ക് മറുപടി നൽകാമെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും അറിയിച്ചു.
കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈേകാടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യർ ഉൾെപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹരജികളാണ് കോടതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.