ന്യൂഡൽഹി: സംസ്ഥാന മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമർശം സുപ്രീം കോടതി നീക്കി. പൊലീസ് സേനയിൽ വിവേചനം ഉണ്ടെന്ന് കരുതുകയാണെങ്കിൽ പണി ഉപേക്ഷിച്ച് സെൻകുമാർ വീട്ടിൽ പോകണം എന്ന ജസ്റ്റിസ് കമാൽപാഷയുടെ പരാമർശമാണ് നീക്കിയത്.
കലാഭവൻ മണി പ്രതിയായ കേസുമായി ബന്ധപ്പെട്ട് സെൻകുമാർ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ഹൈകോടതി വിമർശനം. പോലീസ് സേനയിൽ സമ്പന്നരും പാവപ്പെട്ടവരും തമ്മിൽ വിവേചനം ഉണ്ടെന്ന് സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.