തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്നതിന് കാരണമായ ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി ഫാഷിസ്റ്റ് ഭരണ ഹുങ്കിനേറ്റ തിരിച്ചടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
അധികാരം ഉപയോഗിച്ച് സംഘ് പരിവാർ നടപ്പാക്കുന്ന ജനാധിപത്യ നിഷേധത്തെ ഈ വിധി ചോദ്യം ചെയ്യും.ഭരണഘടനാ സ്ഥാപനങ്ങളെയും കോടതികളെയും വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ഭരണകൂടം നടത്തുന്ന കയ്യേറ്റത്തെ പ്രതിരോധിക്കുന്ന വിധിയാണിത്.
സംഘ്പരിവാർ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ ജനാധിപത്യ പുനഃസ്ഥാപനത്തിനും നീതിക്കും വേണ്ടി പോരാടുന്നവർക്ക് ഈ വിധി ശക്തിപകരും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ധാർഷ്ട്യ നിലപാടിനെതിരെ പാർലമെൻറിലെ പ്രതിപക്ഷ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ പാർലമെൻറിലേക്കുള്ള മടങ്ങിവരവ് പ്രതിപക്ഷ നിരക്ക് കൂടുതൽ ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.