സുപ്രീം കോടതി വിധി: ആശങ്കയുണർത്തുന്നതും നിരാശാജനകവുമാണന്ന് കെ.ഡി.പി

തിരുവനന്തപുരം : സുപ്രീം കോടതി വിധി ദലിത് ആദിവാസി ജനസമൂഹങ്ങളിൽ ആശങ്കയുണർത്തുന്നതും, നിരാശാജനകവുമാണന്ന് ദലിത് പാന്തേഴ്സ് (കെ.ഡി.പി) സെക്രട്ടറിയേറ്റ് അറിയിച്ചു. മുന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നടപ്പിലാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ ശരിവെച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണന്നും, സാമൂഹ്യനീതിയുടെ താല്പര്യങ്ങളെ ബലി കഴിക്കുന്നതുമാണ്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സംവരണ ജന വിഭാഗങ്ങൾ ആശങ്കയിലാണ്. സംവരണം ഉണ്ടായിട്ടും മതിയായ പ്രാതിനിത്യം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സംവരണ അനുകൂല വിധി ദലിത് -പിന്നോക്ക വിഭാഗങ്ങളുടെ ഉദ്യോഗ വിവദ്യാഭ്യാസ ഭാവി അനിശ്ചിതത്തിലാകുമെന്ന ആശങ്കയുണ്ട്.

സവരണത്തിന്റെ അടിസ്ഥാന മാനദണ്ഡം സാമ്പത്തികമല്ല സാമൂഹിക പിന്നോക്കാവസ്ഥയാണ് എന്ന ഭരണഘടനാ തത്വങ്ങളെയാണ് ഈ വിധി മറികടന്നത്. ജാതിയും, അയിത്തവും, വിവേചനങ്ങളും നിലനിൽക്കുന്ന ഇന്ത്യൻ സാഹചര്യങ്ങളിൽ വിവേചനം അനുഭവിക്കുന്ന,സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജാതി -ഗോത്ര ജന വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനാണ് സംവരണം ഭരണഘടന ശില്പികൾ വിഭാവന ചെയ്തത്.

സുപ്രീം കോടതി വിധിക്ക് ശേഷം റിവ്യൂ ഹർജികൾ എന്ന നിയമപരമായ മാർഗമാണ് ഇനി സംവരണ ജനവിഭാഗങ്ങളുടെ മുന്നിലുള്ള മാർഗം. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും പ്രസ്ഥാവനയിൽ അറിയിച്ചു.

Tags:    
News Summary - Supreme Court Verdict: Worrying, Disappointing, KDP Says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.