പാലാ: മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും പറയാനാ കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധി നടപ്പാക്കേണ്ടെന്ന് സി.പി.ഐക്ക് അഭിപ്രായമില്ല. ഫ ്ലാറ്റ് ഉടമകളുടെ സമരവുമായും സി.പി.ഐ സഹകരിക്കില്ല. ഫ്ലാറ്റ് നിർമിച്ചവരെ രക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സമരം. കുറ്റക്കാരായ ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോസ്റ്റൽ മാനേജ്മെൻറ് നിയമം നടപ്പാക്കണമെന്ന നിലപാടാണ് എപ്പോഴും സി.പി.ഐക്കുള്ളത്. അതിൽ മാറ്റമില്ല. ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യും. താമസക്കാരുടെ വിഷയത്തിൽ അനുഭാവപൂർണമായ സമീപനം ഉള്ളതിനാലാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ എന്താണ് ചെയ്യേണ്ടെതന്ന് ഇതിൽ ആലോചിക്കും.
കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാറാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്, ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിെൻറ പ്രതികരണം. ജനങ്ങൾ െതരഞ്ഞെടുത്ത സർക്കാറാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വഴിയിൽ നിൽക്കുന്ന ആർക്കും കയറിവരാവുന്ന മുന്നണിയല്ല എൽ.ഡി.എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് മാറ്റിയതായി അറിയില്ല. പാലായിൽ മാണി സി. കാപ്പൻ വിജയം നേടുമെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.