നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിെൻറ വിശദമായ വിശകലനങ്ങളിൽ പുറത്തുവരുന്നത് രസകരമായ വിവരങ്ങൾ. സംസ്ഥാനത്ത് 318 ബൂത്തുകളിൽ എൻ.ഡി.എ സ്ഥാനാർഥികൾക്ക് ലഭിച്ചത് പൂജ്യം വോട്ടാണ്. ഇതിൽ കെ.സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരവും കോന്നിയും ഉൾപ്പെടുന്നു. രണ്ട് മണ്ഡലങ്ങളിലേയും രണ്ട് ബൂത്തുകളിൽ സുരേന്ദ്രൻ സംപൂജ്യനായി. ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും സംസ്ഥാനത്ത് ഉണ്ട്. പൊന്നാനിയിലാണ് എൻ.ഡി.എക്ക് വോട്ടില്ലാത്ത ഏറ്റവുമധികം ബൂത്തുകളുള്ളത്. ഇവിടെ 34 എണ്ണത്തിൽ എൻ.ഡി.എ പൂജ്യംകൊണ്ട് തൃപ്തിപ്പെട്ടു.
ഇൗ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് സംസ്ഥാനത്താകമാനം വോട്ട് കുറഞ്ഞിരുന്നു. മിക്ക ജില്ലകളിലും ഇതായിരുന്നു സ്ഥിതി.എറണാകുളം ജില്ലയിലെ 13 മണ്ഡലത്തിലും ഇത്തവണ എൻ.ഡി.എയുെട വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. കുന്നത്തുനാട്ടിൽ 11.10ൽനിന്ന് 4.66 ശതമാനം ആയാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞത്. തൃപ്പൂണിത്തുറയിൽ 2016ൽ 19.29 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ട് 15.2 ആയി കുത്തനെ കുറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെച്ചൊല്ലി എൻ.ഡി.എയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസിൽ ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രകടനത്തെെച്ചാല്ലി ബി.ജെ.പിയിൽ നിന്നുള്ള കുത്തുവാക്കുകൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും നാണംകെട്ട് തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് അണികൾ. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിെൻറ പഴി ബി.ഡി.ജെ.എസിൽ കെട്ടിെവക്കാനാണ് ശ്രമമെന്ന് അവർ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന കേരള േകാൺഗ്രസ് പി.സി. തോമസ് വിഭാഗം മുന്നണി വിട്ടിരുന്നു. മറ്റൊരു ഘടകകക്ഷി കാമരാജ് കോൺഗ്രസാകെട്ട, േകാവളം മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മത്സരിച്ച് ദയനീയമായി തോറ്റു. സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനുവിെൻറ സ്ഥിതിയും വ്യത്യസ്തമല്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ബി.ഡി.ജെ.എസ് നിർജീവമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലും അവർക്ക് ജയിച്ചുകയറാൻ കഴിഞ്ഞില്ല. ബി.ഡി.ജെ.എസിെൻറ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ബി.ഡി.ജെ.എസിെൻറ ഇൗഴവ വോട്ടുകൾ കൂട്ടത്തോടെ എൽ.ഡി.എഫിലേക്ക് പോയതായും കണക്കുകൾ ഉദ്ധരിച്ച് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.