തിരുവനന്തപുരം: മുെമ്പങ്ങുമില്ലാത്തവിധം പാർട്ടിയെ നാണക്കേടിലേക്ക് തള്ളിവിട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ. സുരേന്ദ്രൻ പ്രസിഡൻറ് സ്ഥാനം രാജിവക്കണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പിയിൽ ശക്തം. തോൽവി, കുഴൽപ്പണ വിവാദങ്ങളിൽ സംസ്ഥാന നേതൃത്വംതന്നെ മറുപടി പറയെട്ടയെന്നും ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിമത വിഭാഗം.
കുഴൽപ്പണക്കേസിൽ സംസ്ഥാന അധ്യക്ഷൻ ഉൾെപ്പടെ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. േകന്ദ്ര നേതൃത്വം ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിമതർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സംസ്ഥാനത്തേറ്റ കനത്ത തിരിച്ചടിയിൽ ആർ.എസ്.എസ് നേതൃത്വവും അതൃപ്തിയിലാണ്. ഫണ്ട് വിനിയോഗം ഉൾപ്പെടെ വിഷയങ്ങളിലേക്ക് ആർ.എസ്.എസിനെ വലിച്ചിഴക്കുന്നനിലയിൽ കാര്യങ്ങൾ മാറുന്നതിലും അവർക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി ആർ.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തോട് അറിയിച്ചതായാണ് വിവരം. കെ. സുരേന്ദ്രൻ നേതൃസ്ഥാനം ഒഴിയണമെന്ന നിലപാട് ആർ.എസ്.എസിലെ ചില മുതിർന്ന നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പിൽ ചില സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പാർട്ടിയിൽനിന്ന് ശ്രമമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് ഇ. ശ്രീധരെൻറ പരാജയത്തിലേക്ക് നയിച്ചത് ഇത്തരം ഇടപെടലുകളാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ശ്രീധരന് 60,000 വോട്ട് ലഭിക്കേണ്ടതായിരുന്നെന്നും പാർട്ടിയിലെ ചിലരുടെ ഇടപെടലാണ് ആ വോട്ട് കുറയാൻ കാരണമെന്നുമാണ് ആക്ഷേപം. ഇതെല്ലാം വരുംദിവസങ്ങളിൽ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും.
അതേസമയം, കെ. സുരേന്ദ്രനുമേൽ ആരോപണങ്ങൾ കെട്ടിെവക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിർപാർട്ടികൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.