കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ക്രൈസ്തവ വോട്ടുകളും സുരേഷ് ഗോപിക്ക് ലഭിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. എല്ലാ വിഭാഗങ്ങളും പിന്തുണച്ചതിനാലാണ് തൃശൂരിൽ ബി.ജെ.പിക്ക് വിജയിക്കാനായത്. തെരഞ്ഞെടുപ്പിൽ സഭക്ക് സമദൂര നിലപാടായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയിലാണ് മോദിയെ സഭ അഭിനന്ദനമറിയിച്ചത്. ക്രൈസ്തവ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ മോദി സർക്കാറിന് വീണ്ടു വിചാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബാവ പറഞ്ഞു.
സി.എ.എ പോലുള്ള നിയമങ്ങൾ നടപ്പാക്കാൻ പാടില്ലെന്നാണ് സഭയുടെ നിലപാട്. ഇത്തരം വിഷയങ്ങളിൽ ബി.ജെ.പി നിലപാടല്ല ഘടകകക്ഷികൾക്ക്. ഇത് ഗുണകരമാകും.ലോക്സഭ തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാറിന് തിരിച്ചടിയെന്ന് പറയാനാവില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.