തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിെൻറ കുടുംബത്തിൽ സഹായ വാഗ്ദാനവുമായി നടനും എം.പിയുമായ സുേരഷ് േഗാപി. വീട് പണയം വെച്ച് വനിതാ വികസന കോർപറേഷനിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകി. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സനലിെൻറ കുടുംബത്തിന് 35 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. ബാധ്യത മുഴുവൻ ഏറ്റെടുക്കണമെന്നില്ല. നെയ്യാറ്റിൻകരയിലെ വീട് പണയപ്പെടുത്തി വനിതാ വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്തിരുന്നു. ഇതിെൻറ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കി നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
സുരേഷ് ഗോപി മൂന്ന് ലക്ഷം രൂപ നാളെ തന്നെ കോർപറേഷനിൽ തിരിച്ചടക്കും. ഇൗ സാഹചര്യത്തിൽ പലിശ കോർപറേഷൻ ആവശ്യപ്പെടരുതെന്നും ഇതിലൂടെ വീടിെൻറ ജപ്തി ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിെൻറ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കാൻ ശ്രമിക്കരുത്. മുഖ്യമന്ത്രി ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും സുരേഷ് ഗോപി സമരപ്പന്തലിലെത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.