കൊച്ചി: ചാണകം വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
താലിബാൻ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. നേരത്തെ വ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമല്ലേ തന്നെ വിളിക്കേണ്ട, മുഖ്യമന്ത്രിയെ വിളിക്കൂ.. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.