ഒളിമ്പ്യൻ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി. ആ.ർ ശ്രീജേഷിനെയും കുടുംബത്തെയും സദ്യയൊരുക്കി സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.  സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വവസതിയിലാണ്  സദ്യയൊരുക്കിയത്. ഒളിമ്പിക് മെഡൽ ശ്രീജേഷ്  സുരേഷ് ഗോപിക്ക് കാണിച്ചു കൊടുത്തു.

ഇന്ത്യക്കായി വിയർത്തു നേടിയ ഈ മെഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Suresh Gopi welcomed Olympian Sreejesh and his family with a feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.