സുരേഷ് കുമാർ

ഒാണനാളിൽ സുരേഷ് വിറ്റത് 12000 ലിറ്റർ പായസം

വടുതല: വടുതലക്കാരൻ സുരേഷിന്റെ പായസത്തിന്റെ പെരുമ ജില്ലാ അതിർത്തികളും കടന്ന് ഒഴുകുകയാണ്. ഒാണനാളിൽ സമീപ ജില്ലകളിലേക്ക് അയച്ചതടക്കം 12000 ലിറ്റർ പായസമാണ് സുരേഷിന്റെ അടുക്കളയിൽ പാകം ചെയ്തത്.  

അരൂക്കുറ്റി വടുതല കാവേത്തു വീട്ടിൽ സുരേഷ് കുമാർ പാചകരംഗത്ത് എത്തിയിട്ട് 25 വർഷം കഴിയുന്നു. പഠിക്കുന്ന കാലം മുതലേ അച്ഛൻ വേലായുധകൈമ്മളിനോടൊപ്പം പാചക പരിപാടികൾക്ക് പോകാറുണ്ടായിരുന്നു.

വിദ്യാഭ്യാസം കഴിഞ്ഞ് സ്വന്തമായി  തിരുവോണം എന്നപേരിൽ കാറ്ററിങ് ആരംഭിച്ചു. സദ്യയായിരുന്നു ലക്ഷ്യമെങ്കിലും ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടത് പായസം ആയിരുന്നു. സുരേഷ് കുമാറിന്റെ പായസത്തിന്റെ രുചി നാട്ടുകാർക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ 12 വർഷമായി നിരവധി തരത്തിലുള്ള രുചിഭേദങ്ങളിൽ പായസം പാചകം ചെയ്തു നൽകിത്തുടങ്ങി.

പാലടയ്ക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും, ഗോതമ്പ്, പരിപ്പ്, പഴം തുടങ്ങി അനേകതരം പായസങ്ങൾ സുരേഷ് കുമാർ പാചകം ചെയ്യുന്നുണ്ട്. ദിവസവും 300 ലിറ്റർ പാലട ഉണ്ടാക്കുന്നുണ്ട്.

ആധുനികയന്ത്രങ്ങളും ,40 ഓളം സഹായികളും ഉണ്ട് . എറണാകുളം, ആലപ്പുഴ, തൃശ്ശൂർ എന്നീജില്ലകളിലേക്ക് പായസം കൊണ്ടുപോകുന്നുണ്ട്. ഹോട്ടൽ, ബേക്കറികൾ, റസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിലേക്കും പായസം കൊണ്ടുപോകുന്നുണ്ട്. ആഘോഷ സമയങ്ങളിൽ കൂടുതൽ വീടുകളിലക്കും ഓർഡറുകൾ വരാറുണ്ട്. നല്ല വിതരണക്കാരനെ ലഭിച്ചത് കച്ചവടം വർദ്ധിക്കുവാൻ സഹായമായെന്ന് സുരേഷ് പറയുന്നു. 

Tags:    
News Summary - Suresh sold 12000 liters of payasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.