കൊച്ചി: പുരാതന ഇന്ത്യയിൽ തിമിര ശസ്ത്രക്രിയയും പാള്സ്റ്റിക് സർജറിയും പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താൻ കഴിവുള്ള സർജൻമാർ ഉണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
സർജൻമാർ, ശാസ്ത്രജ്ഞർ, ഗണിത ശാസ്ത്രജ്ഞർ, ജോതിശാസ്ത്രജ്്ഞർ, രസത്ന്ത്രജ്ഞർ എന്നിവർക്ക് പുറമെ വിവിധ വൈജ്ഞാനിക മേഖലകളിൽ കഴിവു തെളിയിച്ച നിരവധി പേർ ഇന്ത്യയിലുണ്ടായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കാലടിയിൽ യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യഭട്ട, പിംഗള, ബ്രഹ്മപുത്രൻ, ഭസ്ക്കരൻ, വരാഹമിഹിരൻ, ചരകൻ, ശുശ്രുതൻ എന്നിങ്ങനെ നിരവധി പേരുകൾ നമുക്ക് ഓർത്തെടുക്കാം. ഇരുമ്പ്, ഉരുക്ക് ലോഹങ്ങൾ നിർമിക്കാൻ നമുക്ക് അറിയാമായിരുന്നു.
യുവാക്കൾ നമ്മുടെ ചരിത്രത്തിൽ നിന്നുമാണ് ഊർജ്ജം ഉൾക്കൊള്ളേണ്ടത് എന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. ആദിശങ്കര ഏഷ്യാനെറ്റ് യങ് സയന്‍റിസ്റ്റ് അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.